‘ചുവപ്പിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി ഐശ്വര്യ മേനോൻ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

‘ചുവപ്പിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി ഐശ്വര്യ മേനോൻ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

ചെന്നൈയിൽ ജനിച്ചുവളർന്ന മലയാളിയായ നടിയാണ് ഐശ്വര്യ മേനോൻ. തമിഴ് സിനിമയിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമയിലേക്കുള്ള വരവ്. സിദ്ധാർഥും അമല പോളും പ്രധാന വേഷത്തിൽ അഭിനയിച്ച ‘കാതലിൽ സോധപ്പുവാതു യെപ്പടി’ എന്ന സിനിമയിലാണ് ഐശ്വര്യ ആദ്യമായി അഭിനയിച്ചത്. പിന്നീട് തൊട്ടടുത്ത ചിത്രത്തിൽ നായികയായി ഐശ്വര്യ അഭിനയിച്ചു.

ആപ്പിൾ പെണ്ണെ എന്ന സിനിമയിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. 2016-ൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചുകൊണ്ട് ഐശ്വര്യ മലയാളത്തിലും വരവ് അറിയിച്ചു. ഒരു കന്നഡ സിനിമയിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. തമിഴിലാണ് താരം കൂടുതൽ സിനിമകൾ ചെയ്തിരിക്കുന്നത്. താരത്തിന്റെ ആരാധകരും കൂടുതൽ തമിഴരാണ്.

നാൻ സിരിതാൽ എന്ന ചിത്രത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് ലുക്കിൽ ഫോട്ടോസ് പോസ്റ്റ് ചെയ്തും ഐശ്വര്യ ആരാധകരുടെ മനസ്സിൽ ഇടം പിടിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഇരുപത്തിയഞ്ച് ലക്ഷത്തിൽ അധികം ആരാധകരാണ് ഐശ്വര്യക്കുള്ളത്. ഐശ്വര്യയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ചുവപ്പ് ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് ഐശ്വര്യ പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഐ.ആർ.എസ്.ടി എന്ന ഫോട്ടോഗ്രാഫി ടീമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സിൽക്ക് ഗൗൺ ടൈപ്പ് ഡ്രെസ്സാണ് ഐശ്വര്യ ഇട്ടിരിക്കുന്നത്. ഒരു ക്യൂട്ട് ഡോളിനെ പോലെയുണ്ടെന്നൊക്കെ ചില ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്. എന്തായാലും താരത്തിന്റെ മറ്റൊരു ഫോട്ടോഷൂട്ട് കൂടി സോഷ്യൽ മീഡിയയിൽ വൈറലായി.

CATEGORIES
TAGS