‘രംഗ് പഞ്ചമി ആഘോഷിച്ച് നടി നിമിഷ സജയൻ, യഥാർത്ഥ വിശ്വാസിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ദിലേഷ് പോത്തൻ സംവിധാനം ചെയ്ത പ്രേക്ഷകർ സ്വീകരിച്ച സിനിമയായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരാജ് വെഞ്ഞാറുമൂടും ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് നടി നിമിഷ സജയൻ ആയിരുന്നു. നിമിഷയുടെ ആദ്യ സിനിമയായിരുന്നു ഇത്. തിയേറ്ററുകളിൽ ഗംഭീര വിജയം നേടി നിമിഷ സിനിമയിൽ തന്റെ വരവ് അറിയിക്കുകയും ചെയ്തു.

നിമിഷയുടെ സ്വാഭാവികമായ അഭിനയ ശൈലി തന്നെയാണ് സിനിമയിലെ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. അതിന് ശേഷം ധാരാളം സിനിമകളിൽ നായികയായി അഭിനയിക്കാൻ നിമിഷയ്ക്ക് അവസരം ലഭിച്ചു. ഈട, ചോല, നായാട്ട്, മാലിക്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഇന്നലെ വരെ, ഒരു തെക്കൻ തല്ല് കേസ് തുടങ്ങിയ സിനിമകളിൽ നിമിഷ നായികയായി അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക സിനിമകളിലും സീരിയസ് റോളുകളാണ് നിമിഷ ചെയ്തത്.

സിനിമയ്ക്ക് പുറത്ത് തന്റെ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്ന് പറഞ്ഞിട്ടുള്ള ഒരാളാണ് നിമിഷ. അതിന്റെ പേരിൽ ചിലരിൽ നിന്ന് ഒരുപാട് വിമർശനങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത നിവിൻ പൊളി പ്രധാന വേഷത്തിൽ എത്തിയ തുറമുഖം എന്ന സിനിമയാണ് നിമിഷയുടെ അവസാനമായി ഇറങ്ങിയത്. മലയാളി ആണെങ്കിലും നിമിഷ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്.

നോർത്ത് ഇന്ത്യക്കാർ ഏറ്റവും അധികം ആഘോഷിക്കുന്ന ഹിന്ദു ഫെസ്റ്റിവൽ രംഗ് പൗർണമി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നിമിഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഹോളിക്ക് സമാനമായ രീതിയിലുളള ഒരു ആഘോഷമാണ് ഇത്. നിറങ്ങളിൽ കുളിച്ച് നിൽക്കുന്ന നിമിഷയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. അഭിലാഷ് മുല്ലശേരിയാണ് നിമിഷയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.

CATEGORIES
TAGS Rang Panchami