‘എന്നെ ചന്ദ്രനിലേക്ക് പറത്തു!! ഗോപി സുന്ദറിന് ഒപ്പം ബീച്ചിൽ ഹോട്ട് ലുക്കിൽ അമൃത..’ – ഫോട്ടോസ് വൈറൽ

റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വരികയും അതിന് ശേഷം മലയാള സിനിമയിൽ പിന്നണി ഗായികയായി മാറുകയും ചെയ്ത താരമാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായിരുന്ന അമൃത ഏറെ ജനപ്രീതി ഉണ്ടായിരുന്ന ഒരാളായിരുന്നു. ഫൈനലിന് തൊട്ടു മുമ്പാണ് അമൃത പുറത്തായത്. പുള്ളിമാൻ എന്ന സിനിമയിലാണ് അമൃത ആദ്യമായി പാടിയത്.

ആഗതനിലെ മുന്തിരിപ്പൂ എന്ന ഗാനം പാടിയ ശേഷമാണ് അമൃത പിന്നണി ഗായികയായി പ്രിയങ്കരിയായി മാറിയത്. സ്റ്റാർ സിംഗറിൽ പങ്കെടുത്ത സമയത്ത് തന്നെയാണ് അമൃത നടൻ ബാലയും പരിചിതയാകുന്നതും പിന്നീട് ഇരുവരും വിവാഹിതരായത്. പക്ഷേ ഒരുപാട് വർഷം നീണ്ട് നിന്നൊരു വിവാഹ ബന്ധം ആയിരുന്നില്ല. ഒരു മകളും ഈ ദാമ്പത്യത്തിൽ അമൃതയ്ക്ക് ഉണ്ട്. അവന്തിക എന്നാണ് മകളുടെ പേര്.

ബാലയുമായി വേർപിരിഞ്ഞ ശേഷം അമൃത ഏറെ വർഷമായി മകൾക്ക് ഒപ്പം ഒറ്റയ്ക്ക് ആണ് ജീവിതമായി പോയത്. പക്ഷേ കഴിഞ്ഞ വർഷം അമൃത സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഗോപിയും നേരത്തെ വിവാഹിതനായിരുന്നു. ഇപ്പോൾ ഇരുവരും ഒരുമിച്ച് തന്റെ മകൾക്ക് ഒപ്പം സുഖകരമായ ഒരു ജീവിതം ആസ്വദിച്ച് മുന്നോട്ട് പോവുകയാണ്.

ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് ഒരു ട്രിപ്പ് പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഒരു ബീച്ചിൽ ഹോട്ട് ലുക്കിൽ അമൃത നിൽക്കുന്ന ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്തത്. ഇത് കൂടാതെ കഴിഞ്ഞ ദിവസം ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിരുന്നു. “എന്നെ ചന്ദ്രനിലേക്ക് പറത്തു..” എന്ന ക്യാപ്ഷനോടെയായിരുന്നു അമൃത ആ ഫോട്ടോ പോസ്റ്റ് ചെയ്തത്. ക്യൂട്ട് എന്നാണ് ആരാധകർ കമന്റ് ഇട്ടത്.