‘പത്തൊൻപതാം നൂറ്റാണ്ടിലെ നങ്ങേലി!! ചന്ദനക്കുറി തൊട്ട് തനി നാടൻ ലുക്കിൽ നടി കായദു..’ – ഫോട്ടോസ് വൈറൽ

അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം മലയാളത്തിലേക്ക് എത്തുന്ന ഒരുപാട് നടിമാർ സിനിമയിൽ ഉണ്ടായിട്ടുണ്ട്. ചിലർ അവിടെ തിളങ്ങുന്നതിനെക്കാൾ പ്രേക്ഷകർക്ക് ഇടയിൽ മലയാള സിനിമയിൽ തിളങ്ങാറുണ്ട്. മലയാളത്തിൽ ഏറെ തിരക്കുള്ള നടിമാരായി അവരിൽ പലരും മാറിയിട്ടുണ്ട്. കന്നഡ ചിത്രമായ മുഗിൽപെട്ടയിൽ അരങ്ങേറിയ ശേഷം മലയാളത്തിലേക്ക് എത്തിയ താരമാണ് നടി കായദു ലോഹർ.

അതിന് ശേഷം വിനയൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ട്’ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറുകയും ചെയ്തു കായദു. പത്തൊൻപതാം നൂറ്റാണ്ടിൽ ‘നങ്ങേലി’ എന്ന കഥാപത്രത്തെയാണ് കായദു അവതരിപ്പിച്ചത്. ആ സിനിമ ഇറങ്ങിയതോടെ കായദുവിന് കേരളത്തിൽ ഒരുപാട് ആരാധകരെയും ലഭിച്ചു. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ കയറികൂടി കായദു.

അതിന് ശേഷം തെലുങ്കിൽ മറാത്തിയിലും അരങ്ങേറി കായദു. തെലുങ്കിൽ അല്ലൂരി എന്ന ചിത്രത്തിൽ മറാത്തിയിൽ ഐ പ്രേം യു എന്ന ചിത്രത്തിലുമാണ് കായദു അഭിനയിച്ചത്. വീണ്ടും മലയാളത്തിലേക്ക് വരാൻ ഒരുങ്ങുകയാണ്. ടോവിനോയുടെ ബ്രഹ്മണ്ഡ ചിത്രമായ അജയന്റെ രണ്ടാം മോഷണം, നിവിൻ പൊളിയുടെ താരം എന്നീ സിനിമകളിലൂടെയാണ് കായദു മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്.

അസം സ്വദേശിനിയായ കായദു ഇപ്പോഴിതാ ചന്ദനകുറിയൊക്കെ തൊട്ട് വളരെ ക്യൂട്ട് സുന്ദരിയായി മാറിയിരിക്കുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഞങ്ങളുടെ നങ്ങേലി ചുന്ദരിയായല്ലോ എന്ന് ആരാധകരും കമന്റുകൾ ഇട്ടിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ കൂടുതൽ ഫോട്ടോസ് പങ്കുവെക്കുന്ന കായദു തനി നാടൻ ലുക്കിൽ തിളങ്ങിയപ്പോൾ തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു.