‘കള്ളിയങ്കാട്ട് നിന്നുള്ള നീലിയെ പരിചയപ്പെടൂ!! സാരിയിൽ തിളങ്ങി നടി നിരഞ്ജന അനൂപ്..’ – ഫോട്ടോസ് വൈറൽ

രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമായിരുന്നു ലോഹം. തിയേറ്ററുകളിൽ വിജയം നേടിയ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് നടി നിരഞ്ജന അനൂപ്. രണ്ട് വർഷങ്ങൾക്ക് ശേഷം രഞ്ജിത്തിന്റെ തന്നെ മമ്മൂട്ടി ചിത്രമായ പുത്തൻ പണത്തിലും നിരഞ്ജന അഭിനയിച്ചു. തൊട്ടടുത്ത ചിത്രത്തിൽ നായികയായി അഭിനയിച്ചു.

ഗൂഢാലോചന എന്ന ചിത്രത്തിലാണ് നിരഞ്ജന ആദ്യമായി നായികയായി അഭിനയിച്ചത്. അതിന് ശേഷം കൂടുതൽ ശ്രദ്ധേയമായ സഹനടി വേഷങ്ങളാണ് നിരഞ്ജന അഭിനയിച്ചത്. സൈറ ഭാനു, ഇര, ബി ടെക്, ചാതുർ മുഖം, കിംഗ് ഫിഷ് തുടങ്ങിയ സിനിമകളിൽ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ മാസം തിയേറ്ററുകളിൽ ഇറങ്ങിയ എങ്കിലും ചന്ദ്രികേ എന്ന സിനിമയിലും നിരഞ്ജന അഭിനയിച്ചിരുന്നു.

അതിൽ ചന്ദ്രിക എന്ന ടൈറ്റിൽ റോളിൽ തന്നെയാണ് നിരഞ്ജന അഭിനയിച്ചത്. ആറോളം സിനിമകൾ ഇത് കൂടാതെ നിരഞ്ജനയുടെ അന്നൗൺസ് ചെയ്തിട്ടുണ്ട്. പല്ലൊട്ടി 90-സ് കിഡ്സ് എന്ന ചിത്രമാണ് അടുത്തതായി ഇറങ്ങാനുള്ളത്. അർജുൻ അശോകന്റെ നായികയായിട്ടാണ് അതിൽ നിരഞ്ജന അഭിനയിക്കുന്നത്. അഭിനേതാവ് എന്നതിൽ ഉപരി നല്ലയൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് നിരഞ്ജന.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം നിരഞ്ജനയുടെ ഒരു ഫോട്ടോഷൂട്ട് ശ്രദ്ധ നേടുകയാണ്. “കള്ളിയങ്കാട്ട് നിന്നുള്ള നീലിയെ പരിചയപ്പെടൂ..”, എന്ന ക്യാപ്ഷനോടെയാണ് നിരഞ്ജന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പ്രണവ് രാജ് എടുത്ത ചിത്രങ്ങളിൽ തൂവെള്ള നിറത്തിലെ ഹാഫ് സാരിയാണ് നിരഞ്ജന ധരിച്ചിരിക്കുന്നത്. കാണാൻ എന്ത് ക്യൂട്ട് ആണെന്ന് ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടു. അഹാന എത്ര സുന്ദരി എന്ന കമന്റും നൽകിയിട്ടുണ്ട്.