‘ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി നവ്യ നായർ, സംഘിണിയെന്ന് വിമർശനം..’ – ഫോട്ടോസ് വൈറൽ
ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി നവ്യ നായർ. ഒരു ഇടവേളയ്ക്ക് ശേഷം നവ്യ വീണ്ടും അഭിനയ മേഖലയിൽ സജീവമായി നിൽക്കുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ തിരിച്ചുവരവ് നടത്തിയത്. നവ്യയുടെ പുതിയ ചിത്രമായ ജാനകി ജാനേ റിലീസിനായി തയാറെടുക്കുകയാണ്. മെയ് പന്ത്രണ്ടിനാണ് റിലീസ് ചെയ്യുന്നത്.
ടെലിവിഷൻ രംഗത്തും ഇപ്പോൾ സജീവമായ നവ്യ മഴവിൽ മനോരമയിലെ കിടിലം എന്ന പ്രോഗ്രാമിലെ മെന്ററാണ്. ഈ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ സന്ദർശിച്ചപ്പോൾ യുവം 2023 എന്ന പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. അതിൽ നവ്യയും ക്ഷണിക്കപ്പെട്ട അഥിതിയായി എത്തിയിരുന്നു. അതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് നവ്യ കേട്ടുകൊണ്ടിരിക്കുന്നത്.
നവ്യയ്ക്ക് സംഘി പട്ടവും ചാർത്തി നൽകിയിരുന്നു. ധാരാളം മോശം കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നവ്യയുടെ പോസ്റ്റിന് താഴെ അതിന് ശേഷം വന്നു. രാജ്യത്തിൻറെ പ്രധാനമന്ത്രിക്ക് ഒപ്പം വേദി പങ്കിട്ടതിൽ അഭിമാനിക്കുന്നു എന്നായിരുന്നു നവ്യയുടെ പ്രതികരണം. ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു മാറ്റവും വിമർശനങ്ങൾക്ക് ഉണ്ടായിട്ടില്ലെന്ന് നവ്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പോസ്റ്റിന് താഴെ ശ്രദ്ധിച്ചാൽ മനസ്സിലാവുന്നത്.
രാഖി ആർ.എനിന്റെ സ്റ്റൈലിങ്ങിലുള്ള നവ്യയുടെ പുതിയ ഫോട്ടോഷൂട്ടിന് താഴെയാണ് ഇത്തരം പ്രതികരണങ്ങൾ വന്നിരിക്കുന്നത്. ഷമീർ മോഹിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സംഘിണി, ചാണകം തുടങ്ങിയ കമന്റുകളാണ് നവ്യയ്ക്ക് ഇതിന് താഴെ ലഭിച്ചിരിക്കുന്നത്. നമിതയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. കിടിലം പ്രോഗ്രാമിൽ നവ്യ പറഞ്ഞ ഒരു കാര്യവും അടുത്തിടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു.