‘രണ്ട്‌ ദിവസം കൊണ്ട് നൂറ് കോടി!! പൊന്നിയിൻ സെൽവൻ 2 കുതിപ്പ് തുടങ്ങി..’ – ഏറ്റെടുത്ത് തമിഴ് പ്രേക്ഷകർ

വിജയകരമായ ഒന്നാം ഭാഗത്തിന് പിന്നാലെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എങ്ങും ലഭിച്ചത്. ഒന്നാം ഭാഗത്തിനോട് നൂറ് ശതമാനവും നീതി പുലർത്തിയ രണ്ടാം ഭാഗമായിരുന്നു പ്രേക്ഷകർ കാണാൻ സാധിച്ചത്. അഭിപ്രായങ്ങൾ മാത്രമല്ല ബോക്സ് ഓഫീസിലും പൊന്നിയിൻ സെൽവൻ കുതിപ്പ് തുടങ്ങിയിരിക്കുകയാണ്.

രണ്ട് ദിവസം കൊണ്ട് നൂറ് കോടിയിൽ അധികം ആഗോള കളക്ഷനാണ് സിനിമ നേടിയിരിക്കുന്നതെന്ന് പൊന്നിയിൻ സെൽവന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പുറത്തു വിട്ടിരിക്കുന്നത്. ചോളന്മാരുടെ രണ്ടാം വരവും ചരിത്രത്തിൽ ഇടംനേടുകയാണ്. ഇനി ഉറ്റുനോക്കാനുള്ളത് ഒരു കാര്യം മാത്രമാണ്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ആദ്യത്തെ പാർട്ടിനേക്കാൾ കളക്ഷൻ നേടുമോ എന്നതാണ്.

രണ്ടാം ഭാഗങ്ങളും കൂടി ചിത്രീകരിക്കാൻ 500 കോടിയാണ് ബഡ്ജറ്റ് ആയിരുന്നത്. ആദ്യ ഭാഗം തന്നെ അഞ്ചൂറ് കോടിയിൽ അധികമാണ് കളക്ഷൻ നേടിയിരുന്നത്. രണ്ടാം ഭാഗം അതിൽ കൂടുതൽ നേടുമെന്നാണ് സിനിമയുടെ നിർമ്മതാക്കളുടെ പ്രതീക്ഷ. 115 കോടിയാണ് പൊന്നിയിൻ സെൽവൻ 2-വിന്റെ രണ്ട് ദിവസത്തെ കളക്ഷനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനത്തിനേക്കാൾ കളക്ഷൻ രണ്ടാം ദിവസമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ന് ഞായർ ദിവസവും നാളെ മെയ് ദിനമായതുകൊണ്ട് അവധി ആയതുകൊണ്ടും സിനിമയ്ക്ക് ഗുണമായിരിക്കുമെന്ന് ഏകദേശം ഉറപ്പാണ്. കേരളത്തില്‍ വിജയ് ചിത്രം ‘വാരിസി’ന് തൊട്ടുപിന്നിലായി തമിഴ് സിനിമകളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ ‘പൊന്നിയിൻ സെല്‍വൻ 2’ ഇടം പിടിച്ചിട്ടുള്ളത്. ഓരോ സ്ഥലത്ത് നിന്നുള്ള കൃത്യമായ കണക്കുകൾ പുറത്തുവരുമ്പോൾ കളക്ഷൻ കൂടാനാണ് സാധ്യത.