‘സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി തുണിയുടെ ഇറക്കം കുറച്ചെന്ന് സ്ഥിരം കമന്റ്..’ – തുറന്ന് പറഞ്ഞ് നന്ദന വർമ്മ

‘സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടി തുണിയുടെ ഇറക്കം കുറച്ചെന്ന് സ്ഥിരം കമന്റ്..’ – തുറന്ന് പറഞ്ഞ് നന്ദന വർമ്മ

‘ഗപ്പി’ എന്ന സിനിമയിലെ ഗംഭീരപ്രകടനത്തോടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി നന്ദന വർമ്മ. ‘സ്പിരിറ്റ്’ എന്ന സിനിമയിലാണ് നന്ദന ബാലതാരമായി ആദ്യം അഭിനയിക്കുന്നത്. സ്പിരിറ്റിന് ശേഷം പൃഥ്വിരാജിന്റെ ‘അയാളും ഞാനും തമ്മിലും’ എന്ന സിനിമയിലാണ് അഭിനയിച്ചത്. അതിൽ മികച്ച അഭിനയമായിരുന്നു നന്ദന കാഴ്ചവെച്ചത്.

ചില നായികമാരുടെ കുട്ടിക്കാലം അഭിനയിച്ചും ഒരുപാട് സിനിമകളിൽ ബാലതാരമായി തിളങ്ങിയ നന്ദന അവസാനമായി അഭിനയിച്ചത് ഈ വർഷം ആദ്യം തീയേറ്ററുകളിൽ എത്തി സൂപ്പർഹിറ്റായി മാറിയ അഞ്ചാം പത്തിരയിലാണ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചെങ്കിലും ഇപ്പോഴും നന്ദനയെ മലയാളികൾക്ക് ഓർക്കുന്നത് ഗപ്പിയിലെ ഉമ്മച്ചികുട്ടിയുടെ റോളിലാണ്.

നന്ദന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വസ്ത്രധാരണത്തെ പറ്റി [പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. നന്ദന വർമ്മ, ‘മിക്ക സോഷ്യൽ മീഡിയ പോസ്റ്റിന്റെ താഴെ കാണുന്ന ഒരു കമന്റാണ്, സിനിമയിൽ അവസരങ്ങൾ കൂടുതലായി കിട്ടാൻ വേണ്ടിയാണ് തുണിയുടെ ഇറക്കം കുറച്ചു തുടങ്ങിയെന്ന്.

അങ്ങനെ പറയുന്ന ആളുകൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് എനിക്ക് അറിയില്ല. ഫോട്ടോഷൂട്ടിന് വേണ്ടി ഇടുന്ന ഡ്രെസ്സിന്റെ കാര്യത്തിൽ വൃത്തികെട്ട കമന്റുകൾ ഇടുന്നത് എന്തിനാണ്. ഇവർക്ക് അവരുടെ ജോലി നോക്കിയാൽ പോരെ.. എന്റെ അക്കൗണ്ടിൽ എന്ത് ഇടണമെന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്. ഇതുപോലുള്ള മോശം കമന്റുകൾക്ക് ഞാൻ നല്ല മറുപടിയും കൊടുത്തിട്ടുണ്ട്.

ആണുങ്ങളുടെ ഫോട്ടോസിനും പെണ്ണുങ്ങളുടെ ഫോട്ടോസിനും താഴെ വരുന്ന കമന്റുകളിൽ തന്നെ നോക്കിയാൽ വ്യത്യസ്തമുണ്ട്. ചിലതൊക്കെ നമ്മളെ ഡൗൺ ആക്കും. അനശ്വരയ്ക്ക് ഇതൊന്നും ഒരു പ്രശ്‌നമല്ല. സംസ്കാരം ചേർന്ന ഫോട്ടോയല്ല എന്നൊക്കെയാണ് അവരുടെ പരാതി, ഞാൻ ചോദിക്കട്ടെ എന്താണ് നമ്മുടെ സംസ്കാരം..’, നന്ദന വർമ്മ പറഞ്ഞു.

CATEGORIES
TAGS