‘നമിതയെ കെട്ടിപിടിച്ച് ചേർത്ത് നിർത്തി ദിലീപിന്റെ മകൾ മീനാക്ഷി..’ – സൗഹൃദ നിമിഷങ്ങൾ പങ്കുവച്ച് താരം!!
താരങ്ങളുടെ മക്കളുമായി ബന്ധപ്പെട്ട വിശേഷങ്ങൾക്ക് പൊതുവേ സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അവരും തലമുറയുടെ ഭാഗമായി സിനിമയിലേക്ക് വരുമോ? വിവാഹം? ഒത്തുകൂടൽ? തുടങ്ങിയ കാര്യങ്ങൾ അറിയാൻ താൽപര്യക്കാർ ഏറെയാണ്. ആ കൂട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു താരപുത്രിയാണ് ദിലീപിന്റെ മകൾ മീനാക്ഷി.
ദിലീപും മഞ്ജുവും വേർപിരിഞ്ഞ ശേഷം മകൾ മീനാക്ഷി അച്ഛന്റെ കൂടെയാണ് താമസിക്കുന്നത്. ദിലീപ് പിന്നീട് കാവ്യാ വിവാഹം കഴിച്ചെങ്കിലും മീനാക്ഷി അച്ഛനൊപ്പം തന്നെ നില്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അമ്മയുടെയും മകളുടെയും ചിത്രങ്ങൾ ചേർത്ത് വച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകൾ വരാറുണ്ട്.
അടുത്തിടെ തന്നെ വ്യാജ വാർത്ത നൽകിയതിന് എതിരെ ചില ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരെ മീനാക്ഷി പരാതി നൽകിയിരുന്നു. ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നടനും സംവിധായകനുമായ നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നാദിർഷായെയും ദിലീപിനെയും പോലെ തന്നെ അവരുടെ മക്കൾ ആയിഷയും മീനാക്ഷിയും ഒറ്റസുഹൃത്തുക്കളാണ്. ഇരുവർക്കും ഒപ്പമുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് നടി നമിത പ്രമോദ്. മീനാക്ഷിയും അയിഷയും നമിതയും മറ്റ് രണ്ട് സുഹൃത്തുക്കളും ഒരുമിച്ചുള്ള ഫോട്ടോസ് താരം പോസ്റ്റ് ചെയ്തു.
മൂവരും അടുത്ത സുഹൃത്തുക്കളാണെന്ന് നേരത്തെ തന്നെ നമിത പ്രമോദ് അവർക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവച്ചതോടെ മനസ്സിലായിരുന്നു. ‘ഫ്രണ്ട്‌സ് ഫോർ എവർ’ എന്ന ക്യാപ്ഷനോടെയാണ് നമിത ഫോട്ടോസ് പോസ്റ്റ് ചെയ്തത്. വിവാഹ നിശ്ചയചടങ്ങളിൽ ദിലീപും കാവ്യാ മാധവനും പങ്കെടുത്തിരുന്നു. മീനാക്ഷിക്കൊപ്പമുള്ള അവരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.