‘കർഷകനല്ലേ മാഡം!! ഒന്ന് കള പറിക്കാൻ ഇറങ്ങിയതാ, ജൈവ കൃഷിയുമായി മോഹന്‍ലാല്‍..’ – വീഡിയോ കാണാം

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ തന്റെ വീട്ടിൽ ജൈവകൃഷി ചെയ്യുന്ന വീഡിയോ ഒരിക്കൽ വലിയ വാർത്ത ആയിരുന്നു. മുണ്ടും ഷർട്ടും തലയിൽ തോർത്തും കെട്ടി പറമ്പിൽ നിൽക്കുന്ന ഫോട്ടോയാണ് അന്ന് വൈറലായത്.

ഇപ്പോഴിതാ തന്റെ വീട്ടിൽ ചെയ്ത ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ചെയ്തിരിക്കുകയാണ് മോഹൻലാൽ. ഇതിന്റെ വീഡിയോ താരം തന്റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. മോഹൻലാലിൻറെ വാക്കുകൾ, ‘എറണാകുളത്തെ ഇളമകരയിലുള്ള എന്റെ വീടാണ്. കഴിഞ്ഞ 4-5 വർഷമായി ഈ ചെറിയ സ്ഥലത്ത് നിന്നുമാണ് വീട്ടിലേക്കുള്ള ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നത്.

നമ്മുക്ക് ഇവിടെ പാവയ്ക്ക, പയർ, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, ചോരയ്ക്ക, മത്തങ്ങ, ചോളാ, കപ്പ, പീച്ചിങ്ങ.. എല്ലാമുണ്ട്. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യമാണ്. നമ്മുക്ക് ചെറിയ സ്ഥലത്ത് നിന്ന് നമ്മുക്ക് ആവശ്യമുള്ള എല്ലാം ഉണ്ടാക്കിയെടുക്കാം. അതിന് ആൾകാർ തയാറാവണം.. സ്ഥലമില്ലാത്തവർക്ക് ടെറസിന്റെ മുകളിൽ ചെയ്യാവുന്നതേയുള്ളൂ.

ഞാൻ ഇവിടെ വരുമ്പോൾ എല്ലാം ഇവിടെനിന്നുള്ള പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. വളരെ സന്തോഷമാണ്.. രാവിലെ വെള്ളമൊക്കെ നനച്ച് എല്ലാവർക്കും ചെയ്യാവുന്ന കാര്യമല്ലേ! ഒരു 40-45 ദിവസത്തിനുള്ള നമ്മുക്ക് ഇതിൽനിന്ന് തക്കാളി ലഭിക്കും..’, അതിന്റെ ചെടി നട്ട് വെള്ളം നനച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.

CATEGORIES
TAGS