‘ഈ എനർജിയിൽ ലാലേട്ടനെ കണ്ടിട്ട് എത്ര നാളായി, ബ്രോ ഡാഡിയുടെ ട്രെയിലർ ഹിറ്റ്..’ – വീഡിയോ കാണാം

മോഹൻലാൽ-പൃഥ്വിരാജ് ആദ്യമായി ഒന്നിച്ച ലൂസിഫർ എന്ന സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയ സിനിമയായിരുന്നു. വിജയകൂട്ടുക്കെട്ട് വീണ്ടും ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായി അവർ വീണ്ടും വരുമെന്ന് അറിയിക്കുകയും. അപ്പോഴാണ് ലോക്ക് ഡൗൺ വരികയും അതിന് പകരം മറ്റൊരു ചിത്രമായിരിക്കും പൃഥ്വിരാജ് സംവിധാനം ചെയ്യുക എന്നും പുറത്തുവന്നിരുന്നു.

ഈ തവണ പക്ഷേ മോഹൻലാലിനൊപ്പം പൃഥ്വിയും ഒരു പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്. ബ്രോ ഡാഡി എന്ന പേര് നൽകിയ സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. മാസ്സ് സിനിമ മാത്രമല്ല തന്നെ കൊണ്ട് ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ കൂടി ചെയ്യാൻ പറ്റുമെന്നും പൃഥ്വിരാജ് ബ്രോ ഡാഡിയുടെ ട്രൈലറിലൂടെ തെളിയിച്ചിരിക്കുകയാണ്.

അതുപോലെ അടുത്തെങ്ങും മോഹൻലാലിനെ ഇത്രയേറെ എനർജിയിൽ ഒരു കഥാപാത്രം ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് പറയേണ്ടി വരും. ട്രെയിലറിൽ മോഹൻലാൽ എന്ന നടൻ അഴിഞ്ഞാട്ടം തന്നെയാണ്. അനായാസമായ കോമഡി കൈകാര്യം ചെയ്യുന്ന മോഹൻലാലിനെ ബ്രോ ഡാഡിയിൽ കാണാൻ സാധിക്കും. ഇവരെ കൂടാതെ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

ട്രെയിലറിലെ ഏറ്റവും പൊട്ടിച്ചിരിപ്പിച്ച രംഗം ആന്റണി പെരുമ്പാവൂരിനെ കാണിക്കുമ്പോഴുള്ള ഡയലോഗ് ആണ്. ലാലു അലക്സ്, മീന, കല്യാണി പ്രിയദർശൻ, കനിഹ, സൗബിൻ, ജാഫർ ഇടുക്കി, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നുണ്ട്. രണ്ടേ മുക്കാൽ മിനിറ്റ് ദൈർഖ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ജനുവരി 26-ന് ഒ.ടി.ടി റിലീസായി ഹോട്ട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

CATEGORIES
TAGS