‘ഒരു കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി മാൻവി സുരേന്ദ്രൻ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘ഒരു കല്യാണ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി മാൻവി സുരേന്ദ്രൻ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കേരളത്തിലെ പെൺകുട്ടികൾ ഏറ്റവും കൂടുതൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്ന മുഖത്തും മുടിയിലുമാണ്. നീളമുള്ള മുടിയുള്ള പെൺകുട്ടികളെ കാണാൻ തന്നെ പ്രതേക ഒരു ഭംഗിയാണ്. അത്തരത്തിൽ നീളൻ മുടിയുള്ള നടിമാർ മലയാളത്തിൽ സിനിമ-ടെലിവിഷൻ രംഗത്ത് വളരെ കുറവാണ്. പ്രേമം സിനിമ ഇറങ്ങിയ സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായത് അനുപമയുടെ മുടിയെ കുറിച്ചായിരുന്നു.

അതുകൊണ്ട് തന്നെ മിക്ക പെൺകുട്ടികളും കൊതിക്കുന്ന നീളൻമുടിയുമായി മലയാള ടെലിവിഷൻ രംഗത്ത് സജീവമായി തുടരുന്ന മാൻവി സുരേന്ദ്രന് ആരാധകർ ഏറെയാണ്. പലർക്കും മുടിയോടുള്ള ആരാധനയാണെന്നാണ് മാൻവി തന്നെ പറഞ്ഞിട്ടുള്ളത്. നേരിട്ട് കാണുമ്പോൾ താരത്തിന്റെ സ്ത്രീകളും പെൺകുട്ടികളും ഏറ്റവും കൂടുതൽ ചോദിക്കുന്നത് ആ മുടിയുടെ രഹസ്യം തന്നെ.

നാടൻ വേഷങ്ങളിൽ സീരിയലുകളിലും ഫോട്ടോഷൂട്ടുകളിലും കാണുന്ന മാൻവിയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. ഒരു പുതുമണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി അതിസുന്ദരിയായ കാണുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മുടിയിൽ മുല്ലപ്പൂവും ചൂടി, കഴുത്തിലും കാതിലും ആഭരണങ്ങൾ ഇട്ടുകൊണ്ടുള്ള ചിത്രമാണ് മാൻവി പോസ്റ്റ് ചെയ്തത്.

നീല നിറത്തിലുള്ള സാരി ഡിസൈൻ ചെയ്തിരിക്കുന്നത് സെലേറി ഡിസൈൻസാണ്. അഭിമന്യു കെ രാജുവിന്റെ എ.ആർ സിഗ്നേച്ചറാണ് മാൻവിയുടെ ഈ ശാലീനത തുളുമ്പുന്ന ചിത്രങ്ങൾ എടുത്തത്. അയ്യോ കല്യാണം ആയോ എന്നൊക്കെ ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്. പാലായിൽ പി.ജിക്ക് പഠിക്കുന്ന മാൻവി കുട്ടികാലം മുതൽ നൃത്തവും പഠിക്കുന്നുണ്ട്.

CATEGORIES
TAGS