‘എന്റെ ആശയെ എന്നോട് ചേർത്തു വച്ചത്തിന് ദൈവത്തിന് നന്ദി..’ – വിവാഹവാർഷിക ദിനത്തിൽ മനോജ് കെ ജയൻ

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് മനോജ് കെ ജയൻ. പെരുന്തച്ചനിലെ തിരുമംഗലത്ത് നീലകണ്ഠൻ നമ്പൂതിരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടനാണ് മനോജ് കെ ജയൻ. ആദ്യ സിനിമ അതല്ലായിരുന്നു. പക്ഷേ മനോജ് കെ ജയനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് അതിലെ കഥാപാത്രത്തിലൂടെയാണ്.

പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു താരം. സർഗ്ഗത്തിലെ കുട്ടൻ തമ്പുരാനും, പരിണയത്തിലെ കുഞ്ഞുണ്ണി നമ്പൂതിരിയും വെങ്കലത്തിലെ ഉണ്ണികൃഷ്ണനും സോപാനത്തിലെ അനന്തകൃഷ്ണനും ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. അനന്തഭദ്രത്തിലെ ദിഗംബരം ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ച ഒരു കഥാപാത്രമാണ്.

1998-ൽ നടി ഉർവശിയുമായി വിവാഹിതനായ മനോജ് കെ ജയന് പക്ഷേ ആദ്യ വിവാഹം ബന്ധം വേർപ്പെടുത്തേണ്ടി വന്നു. ഉർവശിയുമായി ബന്ധം പിരിഞ്ഞ ശേഷം താരം ആശ എന്ന യുവതിയുമായി വീണ്ടും വിവാഹിതനായി 2011-ൽ. ഇപ്പോൾ വിവാഹത്തിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ് മനോജ് കെജയനും ഭാര്യയും.

‘ഇന്ന് ഞങ്ങളുടെ ‘പത്താം’ വിവാഹ വാർഷികം.. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേർത്തു വച്ച സർവ്വശക്തനായ ദൈവത്തിന് ഒരു കോടി പ്രണാമം.. നന്ദി.. ആഘോഷമില്ല.. പകരം പ്രാർത്ഥന മാത്രം.. ലവ് യു ആശ..’, മനോജ് കെ ജയൻ വിവാഹവാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അമൃത് എന്ന പേരിൽ ഒരു മകനും ഇരുവർക്കുമുണ്ട്.

CATEGORIES
TAGS
NEWER POST‘മെർസിഡീസ് ബെൻസിന്റെ വലിയ ആരാധിക, ആഡംബര കാർ സ്വന്തമാക്കി നടി ഭാവന..’ – വീഡിയോ വൈറൽ
OLDER POST‘അമ്പോ കിടുക്കാച്ചി!! വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് പ്രിയതാരം ഐശ്വര്യ മേനോൻ..’ – വീഡിയോ കാണാം