‘സ്കൂൾ കുട്ടിയെ പോലെ മുടി കെട്ടിയിട്ട് കുസൃതി കുറുമ്പുകളുമായി നടി മഞ്ജു വാര്യർ..’ – വീഡിയോ വൈറൽ
വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന് 2014-ൽ വീണ്ടും സിനിമയിൽ ശക്തമായി തിരിച്ചുവരവ് നടത്തിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി താരസുന്ദരിയാണ് നടി മഞ്ജു വാര്യർ. തിരിച്ചുവരവിൽ ഇത്രയും ഗംഭീരമായി മാറ്റങ്ങളുണ്ടായ ഒരു നായികയില്ലെന്ന് തന്നെ പറയേണ്ടി വരും. 43-കാരിയായ മഞ്ജുവിനെ ഇപ്പോൾ കണ്ടാലും പഴയ ലുക്ക് തന്നെയാണെന്നാണ് ആരാധകർ പറയുന്നത്.
2015-ൽ വിവാഹബന്ധം വേർപ്പെടുത്തിയ മഞ്ജു ഒരു പക്ഷേ സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഇത്രയും വീണ്ടും സജീവമായി സിനിമയിൽ ഉണ്ടായിരിക്കുമെന്ന്. പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് മഞ്ജു ഒരു ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തിയിരുന്നു. സിനിമയിൽ നായികയായി മാത്രമല്ല, നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകളിലും മഞ്ജു അഭിനയിച്ചു.
മഞ്ജു വാര്യർ എന്ന് പേര് കണ്ടുകൊണ്ട് തന്നെ സിനിമ കാണുന്ന പ്രേക്ഷകർ വരുന്നവരുണ്ടായി. ഇപ്പോൾ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറെന്ന് അറിയപ്പെടുന്ന മഞ്ജു തന്റെ ലുക്കും ഏറെ ശ്രദ്ധിക്കുന്നുണ്ട്. പലപ്പോഴും മഞ്ജുവിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഒരു കോളേജുകുമാരിയെ പോലെയാണ് മഞ്ജുവിനെ ഇന്നും കാണുന്നത്.
ഇപ്പോഴിതാ മൈജിയുടെ പുതിയ പരസ്യത്തിൽ മഞ്ജു ഒരു കുട്ടികുറുമ്പുള്ള കൊച്ചുപെണ്ണിനെപോലെ തോന്നിക്കുന്ന മേക്കോവറിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മൈജി തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മുടി ഇരു വശത്തേക്കും കെട്ടിയിട്ട് കിടിലം ലുക്കിലാണ് മഞ്ജുവിനെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
View this post on Instagram