‘കിം കിം പാട്ടിന് ചുവടുവച്ച് മഞ്ജു വാര്യർ, ക്യൂട്ട് എന്ന് നടി ശോഭന..’ – വീഡിയോ ഏറ്റെടുത്ത് ആരാധകർ

‘കിം കിം പാട്ടിന് ചുവടുവച്ച് മഞ്ജു വാര്യർ, ക്യൂട്ട് എന്ന് നടി ശോഭന..’ – വീഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള രണ്ട് നടിമാരാണ് മഞ്ജു വാര്യരും ശോഭനയും. ഒരു കാലത്ത് ഇരുവരുടെയും കഥാപാത്രങ്ങളിൽ നിന്ന് ലഭിച്ച ആ ഇഷ്ടം ഇപ്പോഴും മലയാളികൾ മനസ്സിൽ കൊണ്ട് നടക്കുന്നു. വ്യക്തിപരമായ ജീവിതത്തിൽ ഇരുവരും ചില തീരുമാനങ്ങൾ എടുത്തപ്പോഴും ആരാധകർ ഇരുവർക്കും ഒപ്പം കൂടെ തന്നെ നിന്നിട്ടുമുണ്ട്. മഞ്ജു വാര്യർ 2014-ന് ശേഷം സിനിമയിൽ വീണ്ടും സജീവമാണ്.

ഇന്നത്തെ യുവതലമുറയിലെ നായികമാർ ഏറ്റവും കൂടുതൽ ആകാൻ ശ്രമിക്കുന്നത് ഒന്നെങ്കിൽ മഞ്ജു വാര്യരെ പോലെ അല്ലെങ്കിൽ ശോഭനയെ പോലെ അതും അല്ലെങ്കിൽ ഉർവശിയെ പോലെ എന്നാണ്. ശോഭന തിര എന്ന വിനീത് ശ്രീനിവാസൻ സിനിമയിലൂടെ ശക്തമായി തിരിച്ച് വരവ് നടത്തിയെങ്കിലും ഇടയ്ക്കിടെ മാത്രമേ സിനിമയിൽ അഭിനയിക്കാറുള്ളൂ.

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആൻഡ് ജില്ലിലെ കിം കിം കിം എന്ന് തുടങ്ങുന്ന ഗാനം ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പാട്ടിന്റെ പ്രതേക എന്താണെന്ന് വച്ചാൽ മഞ്ജു തന്നെയാണ് പാടുന്നതെന്നാണ്. ഇതിന് മുമ്പും മഞ്ജു സിനിമയിൽ പാടിയിട്ടുണ്ട്. അപ്പോഴെല്ലാം പാട്ട് ഹിറ്റായിട്ടുമുണ്ട്. പുതിയ പാട്ടും യൂട്യൂബിൽ ഹിറ്റായി കഴിഞ്ഞു.

പാട്ടിന്റെ അഴക് എന്ന് പറഞ്ഞാൽ വ്യത്യസ്തമായ വരികളും അതുപോലെ മഞ്ജുവിന്റെ ശബ്ദവുമാണ്. ഇപ്പോഴിതാ ആ പാട്ടിന് അതിമനോഹരമായി ചുവടുവച്ചിരിക്കുകയാണ് താരം. 42-കാരിയായ മഞ്ജു ക്ലാസിക്കൽ നൃത്തം കുട്ടികാലം മുതൽ പഠിക്കുന്നുണ്ടെങ്കിൽ കൂടിയും വല്ലപ്പോഴും മാത്രമേ സ്റ്റേജ് ഷോകളിൽ ഡാൻസ് ചെയ്യാറുള്ളൂ.

അതുകൊണ്ട് തന്നെ മഞ്ജു ഡാൻസ് ചെയ്യുമ്പോൾ ആളുകൾ കൂടുതൽ താല്പര്യത്തോടെ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ഡാൻസിന്റെ കാര്യത്തിൽ മഞ്ജുവിനേക്കാൾ കേമിയായ ശോഭന തന്നെ മഞ്ജുവിന്റെ പുതിയ ഡാൻസ് വീഡിയോയുടെ താഴെ കമന്റുമായി വന്നിരിക്കുകയാണ്. ‘വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ശോഭന മഞ്ജുവിന്റെ ഡാൻസിന് താഴെ കമന്റ് ചെയ്തത്.

CATEGORIES
TAGS