‘അവസരം ലഭിച്ചാൽ ഇനിയും അഭിനയിക്കും, എല്ലാം​ ​ദൈ​വ​നി​ശ്ച​യ​മാ​യി​ ​കരുതുന്നു..’ – മനസ്സ് തുറന്ന് മഞ്ജരി

‘അവസരം ലഭിച്ചാൽ ഇനിയും അഭിനയിക്കും, എല്ലാം​ ​ദൈ​വ​നി​ശ്ച​യ​മാ​യി​ ​കരുതുന്നു..’ – മനസ്സ് തുറന്ന് മഞ്ജരി

അച്ചുവിന്റെ അമ്മയിലെ ‘താമരകുരുവിക്ക് തട്ടമിട്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് മഞ്ജരി. ഇളയരാജയുടെ വിദ്യാസാഗറുടെയും സംഗീതത്തിൽ ഒരുപിടി നല്ല ഗാനം പാടിയ മഞ്ജരി രണ്ട് തവണ കേരള സംസ്ഥാന അവാർഡിൽ മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

എന്നാൽ ഗായിക എന്ന നിലയിൽ മാത്രമല്ല ഒരു അഭിനയത്രി എന്ന നിലയിലും കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ് മഞ്ജരി. നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം എന്ന സിനിമയിൽ മഞ്ജരി അഭിനയിക്കുന്നുണ്ട്. പാർവതിയും റോഷൻ മാത്യുവും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്.

സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിക്കുന്നുണ്ട് മഞ്ജരി. ഇപ്പോൾ അതിന് കുറിച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. ‘അപ്രതീക്ഷിതമായി ലഭിച്ച അവസരമായിരുന്നു ഇത്. സിനിമയിൽ ഒരു മെലഡി പാടാനാണ് എന്നെ വിളിച്ചത്. പക്ഷേ പാട്ട് സീനിൽ മഞ്ജരി തന്നെ അഭിനയിക്കുന്നതായിരിക്കും നല്ലതെന്ന് സിധുവേട്ടൻ പറഞ്ഞു.

പോസറ്റീവ് സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നതെങ്കിലും ഡയലോഗ് വരുന്നത് ആദ്യമായി ഇതിലാണ്. നല്ല അവസരങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കും. ആൽബത്തിൽ മുമ്പ് അഭിനയിച്ചിട്ടുണ്ട്. എല്ലാം ദൈവനിശ്ചയമെന്ന് കരുതുന്ന ഒരാളാണ് ഞാൻ. അവസരം നിയോഗം പോലെ വരും, നല്ലത് മാത്രമേ വരികയുള്ളു എന്ന് വിശ്വസിക്കുന്നു.. അങ്ങനെ എല്ലാത്തിനെയും സ്വീകരിക്കും.. അത് സംഗീതമായാലും അഭിനയമായാലും..’, മഞ്ജരി പറഞ്ഞു.

CATEGORIES
TAGS