‘എന്തിനാണിത്ര കുഞ്ഞിലേ ഇതുപോലുള്ള വേഷങ്ങൾ..’ – എസ്തേറിന്റെ വീഡിയോയുടെ താഴെ മോശം കമന്റുകൾ

‘എന്തിനാണിത്ര കുഞ്ഞിലേ ഇതുപോലുള്ള വേഷങ്ങൾ..’ – എസ്തേറിന്റെ വീഡിയോയുടെ താഴെ മോശം കമന്റുകൾ

ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ മലയാളികൾക്ക് ഇഷ്ടം തോന്നിയ ബാലതാരമാണ് എസ്തർ അനിൽ. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം അത്ര ഗംഭീരമായിട്ടാണ് എസ്തർ അവതരിപ്പിച്ചത്. സിനിമയുടെ പ്രധാനവഴി തിരിവ് ഒരുക്കുന്ന കഥാപാത്രംകൂടി ആയിരുന്നു അനുമോൾ എന്ന കഥാപാത്രം, അതിനോട് 100% നീതി പുലർത്തിയാണ് എസ്തർ അത് അവതരിപ്പിച്ചത്.

ഈ കഴിഞ്ഞ മാസമായിരുന്നു ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയത്. ആദ്യ പാർട്ടിന്റെ കൂട്ടുതന്നെ ഗംഭീരവിജയം നേടി ഒ.ടി.ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ മുന്നേറികൊണ്ടിരിക്കുകയാണ് ചിത്രം. എസ്തേറിന്റെ അഭിനയം ഇതിലും എടുത്തു പറയേണ്ടത് തന്നെയാണ്. ദൃശ്യത്തിന്റെ തമിഴിലും തെലുങ്കിലും എസ്തർ തന്നെയായിരുന്നു ആ കഥാപാത്രം അഭിനയിച്ചത്.

ദൃശ്യം 2 ഇറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ താരം കൂടുതൽ സജീവമാവുകയും അതോടൊപ്പം തന്നെ നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ ദിവസം എസ്തർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രത്തിന് താഴെ സദാചാര കമന്റുകളുമായി ഒരുപറ്റം ആളുകൾ എത്തിയിരുന്നു. ചിലർ വളരെ മോശം രീതിയിലുള്ള കമന്റുകൾ ആയിരുന്നു ഇട്ടത്.

‘എന്തിനാണിത്ര കുഞ്ഞിലേ ഇങ്ങനെ വേഷങ്ങൾ’, ‘ദൃശ്യം ത്തിൽ ഉണ്ടായിരുന്നത് കൊണ്ട് സെക്കൻഡിലും വന്നു, അത്രേയുള്ളൂ, അവസരങ്ങൾ കുറവായിരിക്കും’, ‘ബാലതാരമാകാനുള്ള പ്രായം കഴിഞ്ഞു. നായിക ആവാനുള്ള വളർച്ചയും എത്തിയിട്ടില്ല.. ബേബി അനിഖയും എസ്തറും നായികയാകാനുള്ള വളർച്ചയെത്തിയെന്ന് കാണിക്കാനുള്ള നെട്ടോട്ടത്തിലാണ്..’, ഇങ്ങനെ ആയിരുന്നു കമന്റുകൾ.

ഒരുപാട് പേർ എസ്തേറിന് പിന്തുണയുമായി കമന്റ് ബോക്സിൽ വരികയും ചെയ്തു. ചില കമന്റുകൾക്ക് എസ്തർ തന്നെ മറുപടി കൊടുത്തിട്ടുമുണ്ടെന്നത് എടുത്തു പറയേണ്ടതാണ്. അനശ്വര രാജൻ ഇത്തരത്തിൽ സദാചാര കമന്റുകൾ വന്നപ്പോൾ വലിയ രീതിയിൽ പ്രതിഷേധം വന്നിരുന്നു. അന്ന് ‘വി ടു ഹാവ് ലെഗ്‌സ്’ എന്ന പ്രതിഷേധം ഹാഷ് ടാഗും വന്നിരുന്നു.

CATEGORIES
TAGS