‘നീല ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ പാടാത്ത പൈങ്കിളിയിലെ കണ്മണി മനീഷ മഹേഷ്..’ – വീഡിയോ കാണാം

‘നീല ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ പാടാത്ത പൈങ്കിളിയിലെ കണ്മണി മനീഷ മഹേഷ്..’ – വീഡിയോ കാണാം

ടെലിവിഷൻ പരമ്പരകളിൽ എന്നും റേറ്റിംഗിൽ മുൻ പന്തിയിൽ നിൽക്കുന്ന സീരിയലുകൾ നൽകുന്നത് ഏഷ്യാനെറ്റ് ആണ്. മലയാളത്തിൽ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിൽ പല സൂപ്പർഹിറ്റ് സീരിയലുകളും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നതിൽ പ്രേക്ഷകർ ഏറെ ഇഷ്ടപെട്ട സീരിയലുകളിൽ ഒന്നാണ് പാടാത്ത പൈങ്കിളി.

നാനൂറിൽ അധികം എപ്പിസോഡുകൾ പിന്നിട്ട സീരിയലിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത് മനീഷ മഹേഷ് എന്ന പുതുമുഖ താരമാണ്. വെറും 21 വയസ്സ് മാത്രം പ്രായമുള്ള മനീഷ അതിൽ കണ്മണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു വലിയ വീട്ടിലെ ജോലിക്കാരിയായ പെൺകുട്ടിയായിട്ടാണ് മനീഷ സീരിയലിൽ കണ്മണിയായി അഭിനയിച്ചത്.

അതിലെ നായക കഥാപാത്രമായി മൂന്നോളം പേരാണ് അഭിനയിച്ചത്. പക്ഷേ കണ്മണിയായി അന്നും ഇന്നും അഭിനയിക്കുന്നത് മനീഷയാണ്. പ്രേക്ഷകർക്ക് മറ്റൊരാളെ കണ്മണിയായി മനസ്സിൽ കാണാൻ കഴിയുകയില്ല എന്നതാണ് സത്യം. ആ ഒരു സീരിയലിൽ മാത്രമാണ് മനീഷ അഭിനയിച്ചിട്ടുളളത്. പക്ഷേ ഒരുപാട് ആരാധകരാണ് മനീഷയ്ക്ക് സോഷ്യൽ മീഡിയയിലുള്ളത്.

സ്വയംവര സിൽക്സിന് വേണ്ടി മനീഷ ചെയ്ത പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നീല ലെഹങ്കയിൽ ക്യൂട്ട് ലുക്കിലാണ് മനീഷയെ വിഡീയോയിലും ചിത്രങ്ങളിലും കാണാൻ സാധിക്കുന്നത്. കുൻസി സിബിയുടെ സ്റ്റൈലിങ്ങിൽ വിജിലാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. എബിൻ സാബുവാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

CATEGORIES
TAGS