‘ബിന്ദു പണിക്കരുടെ മകളാണോ ഇത്!! സ്റ്റൈലിഷ് മേക്കോവറിൽ തിളങ്ങി കല്യാണി..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ പോലും താരങ്ങളുടെ മക്കളുടെ വിശേഷങ്ങളും സിനിമയിലേക്കുള്ള വരവിന്റെ വാർത്തകൾ അറിയാനും പ്രേക്ഷകർക്ക് ഏറെ താല്പര്യം കാണിക്കാറുണ്ട്. താരങ്ങളുടെ മക്കൾ സിനിമയിലേക്ക് തന്നെയാണ് മിക്കപ്പോഴും എത്താറുള്ളത്. വളരെ കുറച്ച് പേർ മാത്രമാണ് സിനിമയിൽ നിന്ന് മാറി മറ്റു ജോലികൾ ചെയ്യാറുളളത്.

മലയാളികളെ ഒരുപാട് പൊട്ടിചിരിപ്പിച്ചിട്ടുള്ള ഒരു അഭിനേത്രിയാണ് നടി ബിന്ദു പണിക്കർ. ഹാസ്യ റോളുകളിൽ മാത്രമല്ല കിട്ടുന്ന ഏത് റോളും ഭംഗിയായി ചെയ്തിരുന്ന ഒരു അഭിനയത്രിയാണ് ബിന്ദു പണിക്കർ. ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കത്തിൽ പൊട്ടാ ഇംഗ്ലീഷ് സംസാരിക്കുന്ന ‘ഇന്ദു’ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന റോളാണ്.

ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിന്റെ മരണത്തിന് ശേഷം 2009-ൽ നടൻ സായി കുമാറുമായി വിവാഹിതയായിരുന്നു. കല്യാണി എന്ന പേരിൽ ഒരു മകൾ ബിന്ദുവിനുണ്ട്. മലയാളികൾക്ക് അമ്മയെ പോലെ തന്നെ കല്യാണിയും ഏറെ സുപരിചിതമായ മുഖമാണ്. അമ്മയുടെ സിനിമയിലെ രംഗങ്ങൾ റീൽസ് ചെയ്താണ് കല്യാണി സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

നന്നായി അഭിനയിക്കുന്നതിനോടൊപ്പം തന്നെ അടിപൊളിയായി നൃത്തം ചെയ്യുന്ന ഒരാളുകൂടിയാണ് കല്യാണി. ഡാൻസും റീൽസും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ടെങ്കിലും ഇപ്പോഴിതാ കല്യാണിയുടെ ഒരു ഫോട്ടോഷൂട്ട് ട്രെൻഡ് ആവുകയാണ്. അതുൽ കൃഷ്ണയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പ്രിയങ്ക പ്രഭാകറിന്റെ സ്റ്റൈലിംഗും ജോയുടെ മേക്കപ്പുമാണ് കല്യാണിയെ ഈ മേക്കോവറിൽ വൈറലാക്കിയത്.