‘തെന്നിന്ത്യൻ ക്യൂട്ട്നെസ് ക്വീൻ അല്ലേ ഇത്!! ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് രശ്മിക മന്ദാന..’ – ഫോട്ടോസ് വൈറൽ

കന്നഡയിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ കിറിക് പാർട്ടിയിൽ നായികയായി അഭിനയിച്ചുകൊണ്ട് തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ച ഒരാളാണ് നടി രശ്മിക മന്ദാന. ആദ്യ മൂന്ന് സിനിമകളും കന്നഡയിൽ ആയിരുന്നു. കിറിക് പാർട്ടിയുടെ ഷൂട്ടിംഗ് സമയത്താണ് അതിന്റെ നായകനുമായി പ്രണയത്തിൽ വിവാഹനിശ്ചയത്തിൽ വരെ എത്തിയത്. പിന്നീട് ഇരുവരും അതിൽ നിന്ന് പിന്മാറുകയും ചെയ്തു.

അത് കഴിഞ്ഞാണ് രശ്മിക തെന്നിന്ത്യയിൽ മറ്റുഭാഷകളിലും കൂടുതൽ സജീവമാകാൻ തുടങ്ങിയത്. തെലുങ്കിൽ വിജയ് ദേവരകൊണ്ടയുടെ കൂടെ ഡിയർ കോംറെഡ് എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. തമിഴിൽ രശ്മികയുടെ ആദ്യ സിനിമ കാർത്തിയുടെ സുൽത്താനാണ്. തെലുങ്കിലും കന്നടയിലും നിറഞ്ഞ് നിൽക്കുന്ന സമയത്താണ് രശ്മിക തെലുങ്കിൽ അല്ലു അർജുന്റെ നായികയായി പുഷ്പയിൽ അഭിനയിക്കുന്നത്.

വിജയ് ദേവരകൊണ്ട ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ രശ്മിക പുഷ്പ ഇറങ്ങിയതോടെ ധാരാളം ആരാധകർ കേരളത്തിൽ നിന്നും ഇന്ത്യ ഒട്ടാകെയും നേടി. പുഷ്പയിലെ സാമി സാമി എന്ന പാട്ടിനുള്ള രശ്മികയുടെ ഗംഭീര ഡാൻസാണ് അതിന് കാരണമായത്. തെന്നിന്ത്യയിലെ ക്യൂട്ട്.നെസ് ക്വീൻ എന്നാണ് രശ്മിക അറിയപ്പെടുന്നത് തന്നെ. വിജയ്ക്ക് ഒപ്പമുള്ള വരിസു ആണ് രശ്മികയുടെ അടുത്ത സിനിമ.

ഗുഡ് ബൈ എന്ന ഹിന്ദി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി രശ്മിക ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. സ്റ്റൈലിഷ് ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് രശ്‌മികയെ ഷൂട്ടിലെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. തേജസ് നേരുകറാണ് ഫോട്ടോസ് എടുത്തത്. ഡെനിം കെ.എച്ച് ഹൌസസ് ഓഫ് ഖാദറിന്റെ ഡെനിം ടൈപ്പ് ഡ്രെസ്സാണ് രശ്മിക ഇട്ടിരിക്കുന്നത്. ലക്ഷ്മി ലെഹറാണ് സ്റ്റൈലിംഗ്, ലേഖ ഗുപ്തയാണ് മേക്കപ്പ് ചെയ്തത്.