‘സൗന്ദര്യത്തിന്റെ റാണിയോ.. സുന്ദരിയായ ഒരു മാലാഖയോ..’ – ഗ്ലാമറസ് വേഷത്തിൽ തിളങ്ങി നടി മമത മോഹൻദാസ്

‘സൗന്ദര്യത്തിന്റെ റാണിയോ.. സുന്ദരിയായ ഒരു മാലാഖയോ..’ – ഗ്ലാമറസ് വേഷത്തിൽ തിളങ്ങി നടി മമത മോഹൻദാസ്

സൂപ്പർഹിറ്റ് ഡയറക്ടർ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി മമത മോഹൻദാസ്. തുടർന്ന് ബസ് കണ്ടക്ടർ, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്യാണി തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി മമത. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മമത അഭിനയിച്ചിട്ടുണ്ട്.

ബിഗ് ബി, കഥ തുടരുന്നു, അൻവർ, പാസ്സഞ്ചർ, മൈ ബോസ്, ടു ക്യാൻട്രിസ്, 9, ഫോറൻസിക് അങ്ങനെ തുടങ്ങി ഒരുപിടി നല്ല സിനിമകൾ അഭിനയിച്ചിട്ടുണ്ട് മമത മോഹൻദാസ്. രണ്ട് തവണ ക്യാൻസറിനെ കീഴ്‌പ്പെടുത്തി അതിനെ അതിജീവിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തിൽ നിലനിൽക്കുന്ന താരമാണ് മമത. ഒരു തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

2011-ൽ ബഹ്‌റൈനിൽ ബിസിനെസുകാരനായ പ്രജിത് പദ്മനാഭൻ എന്ന ആളെ വിവാഹം ചെയ്യുകയും എന്നാൽ ആ ബന്ധത്തിന് ഒരു വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നോള്ളൂ. സിനിമയിൽ അഭിനയ രംഗത്ത് മാത്രമല്ല പിന്നണി ഗായിക എന്ന നിലയിലും മമത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ്.

ലോക്ക് ഡൗൺ കാലത്തിന് ശേഷം അമേരിക്കയിലേക്ക് തിരിച്ചു പോയ മമത അവിടെ വച്ച് എടുത്തിട്ടുള്ള ഫോട്ടോഷൂട്ടാണ് ആരാധകർക്കൊപ്പം പങ്കുവച്ചത്. തൂവെള്ള നിറത്തിലുള്ള ലഹങ്ക ധരിച്ച് അൽപ്പം ഗ്ലാമറസ് ലുക്കിലാണ് മമത ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. പ്രതാ ഡിസൈൻ സ്റ്റുഡിയോ ആണ് മമത ഇട്ട ലഹങ്ക ഡിസൈൻ ചെയ്തത്.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ മറിയം ബൊഖരിയാണ് താരത്തെ മേക്കപ്പ് ചെയ്തത്. ദീപിക മെഹ്തയും ക്രിസ്സിയും ചേർന്നാണ് ഫോട്ടോസ് എടുത്തത്. കഴുത്തിൽ അതിമനോഹരമായ ഒരു നെക്‌ലേസും താരം ഇട്ടിട്ടുണ്ട്, ബിന്നോ ജ്യൂവെൽസിന്റയാണ് നെക്‌ളേസ്‌. മമ്മൂട്ടി ചിത്രം ബിലാലിന്റെ രണ്ടാം ഭാഗത്തിലാണ് മമത ഇനി അഭിനയിക്കാൻ പോകുന്നത്.

CATEGORIES
TAGS