‘പരസ്പരം കഴിഞ്ഞപ്പോൾ സീരിയലിൽ നിന്ന് ബ്രേക്ക് എടുക്കാമെന്ന് തീരുമാനിച്ചു..’ – തുറന്ന് പറഞ്ഞ് നടി ഗായത്രി അരുൺ

‘പരസ്പരം കഴിഞ്ഞപ്പോൾ സീരിയലിൽ നിന്ന് ബ്രേക്ക് എടുക്കാമെന്ന് തീരുമാനിച്ചു..’ – തുറന്ന് പറഞ്ഞ് നടി ഗായത്രി അരുൺ

മലയാളി കുടുംബപ്രേക്ഷകർക്ക് ഇടയിൽ ഏറ്റവും ചർച്ചയായ ഒരു സീരിയലുകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരസ്പരം. പടിപ്പുര വീടും ദീപ്തി ഐ.പി.എസും പദ്മാവതിയും സൂരജുമെല്ലാം ഇപ്പോഴും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു എന്നത് തന്നെ സീരിയലിന്റെ ഗംഭീര വിജയത്തിന് ഉദാഹരണമാണ്.

ദീപ്തി എന്ന കഥാപാത്രം അവതരിപ്പിച്ച ഗായത്രി അരുണിനും സീരിയലിലെ അഭിനയത്തെ തൂടർന്ന് ഒരുപാട് ആരാധകരുണ്ടായി. സീരിയലിന്റെ ക്ലൈമാക്സ് സീനിൽ ദീപ്തിയും ഭർത്താവ് സൂരജ് എന്നിവർ ബോംബ് പൊട്ടി മരിക്കുകയായിരുന്നു. ക്ലൈമാക്സ് എപ്പിസോഡ് കഴിഞ്ഞപ്പോൾ ഒരുപാട് ട്രോളുകളും വിമർശനങ്ങളും വന്നിരുന്നു. അത് പക്ഷേ സീരിയലിന് ഗുണം ചെയ്തുവെങ്കിലും അത്തരത്തിൽ ഒരു ക്ലൈമാക്സ് അല്ലായിരുന്നു പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്.

ഇപ്പോഴിതാ ദീപ്തിയെ അവതരിപ്പിച്ച ഗായത്രി അരുൺ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ കാര്യം വെളിപ്പെടുത്തി. ഗായത്രിയുടെ വാക്കുകൾ, ‘ഇപ്പോഴും എന്നെ ആളുകൾ കാണുമ്പോൾ ആഹാ ദീപ്തി ചേച്ചി എന്നാണ് വിളിക്കുന്നത്. എനിക്ക് വരുന്ന മെസ്സേജുകൾ ആണെങ്കിലും അങ്ങനെയാണ്. ശരിക്കും ആ ഒരു എൻഡിങ് ആളുകൾ അറിഞ്ഞത് ട്രോൾസ് വഴിയാണെന്ന് ഞാൻ ഇപ്പോഴും പറയും.

സലിം കുമാറേട്ടൻ എന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, സീരിയൽ ഒന്നും ഞാൻ കാണാറില്ല പക്ഷേ ട്രോളുകൾ കണ്ടിട്ടുണ്ട്. ട്രോളിസിലൂടെ നല്ലയൊരു പബ്ലിസിറ്റി അതിന് കിട്ടി. ആ എൻഡിങിനോട് ഞങ്ങൾക്ക് പലർക്കും ഒരു എതിർപ്പുണ്ടായിരുന്നു. ഇപ്പോഴും ആളുകൾ പുറത്ത് വച്ചുകാണുമ്പോൾ എന്നാലുമെന്റെ മോളെ എന്തിനാണ് ഇങ്ങനെ അവസാനിപ്പിച്ചതെന്ന് ചോദിക്കാറുണ്ട്.

ഒരിക്കൽ ജയേട്ടൻ(ജയസൂര്യ) എന്നോട് പറഞ്ഞു, ‘എന്റെ അമ്മുമ്മ സീരിയൽ ഇരുന്ന് കാണാറുണ്ട്..’, അപ്പോൾ ജയേട്ടൻ സീരിയൽ ഏൻഡ് ചെയ്യുന്ന സീൻ ഇങ്ങനെ ടി.വിയിൽ നിന്ന് ഫോട്ടോ എടുത്ത് എനിക്ക് അയച്ചു തന്നു.. അപ്പൊ ”എന്റെ പൊന്നു ചേട്ടാ കാണരുത്..” എന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞാൻ പറയാൻ പാടില്ല എന്നാലും അവരൊക്കെ ഭയങ്കരമായി എന്നെ കളിയാക്കിയല്ലോ എന്ന് വിചാരിച്ചാണ്. അതൊക്കെ വലിയ ഒരു അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത് അവര് ഫോട്ടോ അയച്ചു തരുന്നതൊക്കെ.

പരസ്പരം കഴിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചിരുന്നു, സീരിയലിൽ ഒരു ബ്രേക്ക് എടുക്കണമെന്ന്.. കാരണം ഇത്രയും വർഷമൊക്കെ ഇതിന്റെ പിന്നിൽ വർക്ക് ചെയ്യേണ്ടി വരുമെന്ന് ഞാൻ ആദ്യം വിചാരിച്ചില്ല. ഹിറ്റായി കഴിഞ്ഞാൽ സീരിയൽ പിന്നെ ലോങ്ങ് ടെം കമ്മിറ്റ്മെന്റാണ്..’, ഗായത്രി പറഞ്ഞു. മമ്മൂട്ടി നായകനായി എത്തുന്ന വൺ എന്ന സിനിമയാണ് ഗായത്രിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

CATEGORIES
TAGS