‘ഒരു ഫോട്ടോ എടുക്കാമെന്ന് പറഞ്ഞപ്പോ, ഇത്രയും ആറ്റിറ്റ്യൂട് പ്രതീക്ഷിച്ചില്ല..’ – രസകരമായ പോസ്റ്റുമായി ജീവ ജോസഫ്

‘ഒരു ഫോട്ടോ എടുക്കാമെന്ന് പറഞ്ഞപ്പോ, ഇത്രയും ആറ്റിറ്റ്യൂട് പ്രതീക്ഷിച്ചില്ല..’ – രസകരമായ പോസ്റ്റുമായി ജീവ ജോസഫ്

ടെലിവിഷൻ രംഗത്ത് ഏറെ ആരാധകരെ സമ്പാദിച്ച അവതാരകനാണ് ജീവ ജോസഫ്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയിലെ അവതാരകനായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ജീവയ്ക്ക് സാധിച്ചു. ജഡ്ജസിനോടും മത്സരാർത്ഥികളോടും തന്റെ കളി ചിരി നിറഞ്ഞ സംസാരം കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്ത ജീവയ്ക്ക് സോഷ്യൽ മീഡിയയിലും നല്ല പിന്തുണയുണ്ട്.

ജീവയുടെ ഭാര്യ അപർണ തോമസും ടെലിവിഷൻ രംഗത്ത് അവതാരകയാണ്. ഇരുവരും ഒരുമിച്ച് അവതാരകരായി എത്തുന്ന പരിപാടിക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. അപർണ അടുത്തിടെ പങ്കുവച്ച ചില ഗ്ലാമറസ് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. തനിക്ക് നേരെയുണ്ടായ സൈബർ അതിക്രമങ്ങൾക്ക് എതിരെ അപർണ പ്രതികരിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ചില ഫോട്ടോസ് യാത്രക്കാർക്ക് ഉള്ള മറുപടിയായി അപർണ പോസ്റ്റ് ചെയ്തിരുന്നു. ജീവയും അപർണയും ചേർന്നുള്ള കപ്പിൾ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ആരാധകർ വൈറലാക്കാറുണ്ട്. തന്റെ പോസ്റ്റുകൾക്ക് എപ്പോഴും രസകരമായ ഒരു തലക്കെട്ട് കൊടുക്കാൻ ജീവ മറക്കാറില്ല, പ്രതേകിച്ച് ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ.

സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസിന്റെ വിവാഹ സത്കാരത്തിന് പങ്കെടുക്കുമ്പോൾ എടുത്ത ഫോട്ടോ ജീവ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു രസകരമായ കുറിപ്പോടെ പങ്കുവച്ചിരുന്നു. ‘വരൂ ഷിറ്റൂ.. നമുക്ക് ഒരു പിക് എടുക്കാം എന്ന് പറഞ്ഞപ്പോ ഇത്രയും ആറ്റിറ്റ്യൂഡ് ഞാൻ പ്രതീക്ഷിച്ചില്ല.. അത് നോക്കി നിക്കണ ഞാനും..’ എന്നാണ് ജീവ ഫോട്ടോയോടൊപ്പം കുറിച്ചത്.

ജിക്‌സന്റെ വിവാഹത്തിന് ഒരുപാട് യുവനടിമാർ പങ്കെടുത്തിരുന്നു. ജീവയും അപർണയും കൂടാതെ നടിമാരായ സാനിയ, പ്രിയ വാര്യർ, അനാർക്കലി, നടൻ റോഷൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തിരുന്നു. നടി പേളി മാണി ജീവയുടെ ഫോട്ടോയുടെ താഴെ കമന്റ് ഇട്ടിട്ടുണ്ട്. ആരുടെ കല്യാണം ആയാലും ഫോട്ടോ എടുക്കലാണ് തങ്ങളുടെ മെയിൻ പരിപാടിയെന്ന് മറ്റൊരു പോസ്റ്റിൽ ജീവ കുറിച്ചിട്ടുണ്ട്.

CATEGORIES
TAGS