’15 വർഷം മുമ്പുള്ള അതെ മംത തന്നെ..’ – നടി മംത മോഹൻദാസിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ
2005-ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നടി മംത മോഹൻദാസ്. ഏത് കഥാപാത്രവും അവതരിപ്പിക്കാൻ കഴിവുള്ള ചുരുക്കം ചില നായികമാരിൽ ഒരാളാണ് മംത. മറ്റു നായികമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കോമഡി റോളുകൾ ചെയ്യാനുള്ള പ്രയാസമാണ്, പക്ഷേ മംത ഏറ്റവും കൂടുതൽ തിളങ്ങുന്നത് അതിലാണ്.
ദിലീപിനൊപ്പം മൈ ബോസ്, ടു കണ്ടറീസ് തുടങ്ങിയ സിനിമകളിൽ അനായാസം കോമഡി റോളുകൾ ചെയ്ത മംത എല്ലാ സൂപ്പർ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടിയും ഏറ്റവും കൂടുതൽ ചെയ്തിരിക്കുന്നത് മലയാളത്തിലാണ്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഫോറൻസികിലാണ് അവസാനമായി അഭിനയിച്ചത്.
കുടുംബജീവിതം അത്ര വിജയകരമായിരുന്നില്ല മംതയുടേത്. അതുപോലെ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരികയും ചെയ്തു മംത. 2010-ൽ ക്യാൻസർ രോഗത്തിന്റെ പിടിയിൽ പ്പെടുകയും ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അതുമായി ബന്ധപ്പെട്ട ചികിത്സക്ക് വേണ്ടി അമേരിക്കയിലാണ് താമസിക്കുന്നത്.
15 വർഷത്തോളമായി സിനിമയിൽ വന്നിട്ടെങ്കിലും മംത അന്നും ഇന്നും കാണാൻ ഒരുപോലെയാണ്. പുതിയ ഫോട്ടോഷൂട്ടിൽ കൂടുതൽ പ്രായം കുറഞ്ഞത് പോലെ തോന്നുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. താരം ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ലായെങ്കിൽ കൂടിയും ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ലെൻസ്മാൻ ഫോട്ടോഗ്രാഫിയുടെ മുഹമ്മദ് സെഹലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
ദുബൈയിൽ വച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അഭിനയത്തിന് പുറമേ മികച്ച ഒരു പിന്നണി ഗായിക കൂടിയാണ് മംത. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുള്ള മംത, ഇരുപതിൽ അധികം പാട്ടുകൾ പാടിയിട്ടുണ്ട്. 2010-ൽ പുറത്തിറങ്ങിയ ‘അൻവർ’ ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി മംത പാടുന്നത്.