‘എല്ലാം ഒന്നിന് ഒന്ന് മികച്ചത്!! വിഷുവിനെ വരവേറ്റ് നടിമാരുടെ ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറലാകുന്നു

മലയാള മാസം മേടം ഒന്നിനാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്. കേരളത്തിലെ കാർഷിക ഉത്സവമാണ് വിഷു. ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ടും വിഷുവിന് പ്രാധാന്യമുണ്ട്. വിഷുക്കണി, വിഷുക്കൈനീട്ടം എല്ലാം ഈ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ശ്രീകൃഷ്ണനെ കണികണ്ട് ഉണരുകയും മുതിർന്നവർ കുടുംബത്തിലെ പ്രായത്തിൽ താഴ്ന്നവർക്ക് കൈനീട്ടം നൽകുകയും ചെയ്യുന്നു.

ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിഷുവിന് വലിയ രീതിയിലുള്ള ആഘോഷങ്ങളുണ്ട്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും ചിലർ വിഷു ആഘോഷിക്കാറുണ്ട്. സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾ പ്രതേകിച്ച് വിഷുവിന് ആരാധകർക്ക് ആശംസകൾ അറിയിക്കുന്നത് തനിനാടൻ ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ടാണ്.

ശ്രീകൃഷ്ണ വിഗ്രഹത്തിന് അടുത്ത് കൈയൊരുക്കി അതിനൊപ്പം നിന്നും കൊന്നപ്പൂവ് കൈയിൽ പിടിച്ചുമൊക്കെയാണ് ഇവർ ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത്. മലയാളി മങ്കമാരായി ഈ ദിവസം താരങ്ങളെ കാണാൻ സാധിക്കുകയും ചെയ്യും. മലയാള സിനിമ-സീരിയൽ മേഖലയിലുള്ള നിരവധി നടിമാരാണ് ഈ വർഷം ഫോട്ടോഷൂട്ടുകൾ ചെയ്യുകയും അത് പങ്കുവെക്കുകയും ചെയ്തിട്ടുള്ളത്‌.

“മലർമാതിൻ കാന്തൻ വാസുദേവാത്മജൻ.. പുലർകാലേ പാടി കുഴലൂതി.. കിലുച്ചിലെ നെന്നു കിലുങ്ങും കാഞ്ചന.. ചിലമ്പിട്ടോടിവാ കണി കാണാൻ..”, എന്ന വരികൾ കുറിച്ചുകൊണ്ടാണ് നടി അനുശ്രീ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ബാക്കി മിക്ക നടിമാരും വിഷു ആശംസകൾ എന്നും ഹാപ്പി വിഷു എന്നും മാത്രം എഴുതിയാണ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.

ഭാവന, അനശ്വര രാജൻ, അനു സിത്താര, സ്വാസിക, തൻവി റാം, അഞ്ജു കുര്യൻ, അനുപമ പരമേശ്വരൻ, അദിതി രവി, അമേയ മാത്യു, ശിവദാ, രസ്ന പവിത്രൻ, സരയു മോഹൻ, ശരണ്യ മോഹൻ, ആര്യ ബഡായ്, ശ്രീദേവി മുല്ലശേരി, മീരാനന്ദൻ, മൃദുല മുരളി, കൃഷ്ണ പ്രഭ, ഹണി റോസ് തുടങ്ങിയ സിനിമ നടിമാരും അനുമോൾ, അപ്സര, ഐശ്വര്യ രാജീവ്, മാൻവി, അൻഷിദ. റെനീഷ തുടങ്ങിയ സീരിയൽ താരങ്ങളും വിഷു സ്പെഷ്യൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS