‘നാല്പതുകാരി ആണെന്ന് കണ്ടാൽ പറയുമോ!! അതീവ ഗ്ലാമറസ് ലുക്കിൽ നടി ശ്രിയ ശരൺ..’ – ഫോട്ടോസ് വൈറൽ

2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരസുന്ദരിയാണ് നടി ശ്രിയ ശരൺ. ഇരുപത്ത് വർഷത്തോളമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ശ്രിയ നായികയായും സഹനടിയുമെല്ലാം ഒരുപാട് സിനിമകളിൽ തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ് സിനിമകളിലാണ് ശ്രിയ കൂടുതൽ അഭിനയിച്ചിട്ടുള്ളത്.

ആദ്യ സിനിമയിൽ നായികയായി അഭിനയിക്കുന്ന സമയത്ത് തന്നെ വേറെയും സിനിമകളിൽ നിന്ന് അവസരങ്ങൾ ശ്രിയ തേടിയെത്തി. ബോളിവുഡിലും ശ്രിയയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നു. തമിഴും തെലുങ്കും കഴിഞ്ഞാൽ ഹിന്ദിയിലാണ് ശ്രിയ കൂടുതൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലും രണ്ട് സിനിമകളിൽ നായികയായി ശ്രിയ അഭിനയിച്ചിട്ടുള്ളത്. രണ്ടും സൂപ്പർസ്റ്റാർ സിനിമകളാണെന്നതും ശ്രദ്ധേയമാണ്.

പോക്കിരിരാജ, കാസനോവ എന്നീ സിനിമകളിലാണ് മലയാളത്തിൽ ശ്രിയ അഭിനയിച്ചത്. റഷ്യൻ ബോയ് ഫ്രണ്ടായ ആൻഡ്രെയ് കോസച്ചീവുമായി 2018 മാർച്ചിൽ താരം വിവാഹിതായിരുന്നു. 2021-ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. ഈ വർഷം ഇറങ്ങിയ ആർ.ആർ.ആറിൽ ശ്രദ്ധേയമായ ഒരു വേഷം ശ്രിയ ചെയ്തിരുന്നു. ദൃശ്യം 2-വിന്റെ ഹിന്ദി റീമേക്കാണ് ഇനി ശ്രിയയുടെ പുറത്തിറങ്ങാനുള്ളത്.

അതിന്റെ പ്രൊമോഷൻ ഷൂട്ടിന്റെ ഭാഗമായി ശ്രിയ ചെയ്ത ഗ്ലാമറസ് ഷൂട്ടിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. കഴിഞ്ഞ മാസം നാല്പത് വയസ്സ് പൂർത്തിയായ താരസുന്ദരി തന്നെയാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നത്. ഈ ലുക്കിൽ ഇപ്പോഴുള്ള തെന്നിന്ത്യൻ നടിമാർ മാറിനിൽക്കും ശ്രിയയ്ക്ക് മുന്നിലെന്ന് ചിലർ അഭിപ്രായപ്പെടുന്നു. സുന്ദർ രാമുവാണ് ചിത്രങ്ങൾ എടുത്തത്.


Posted

in

by