‘കാടും മലയും മേടും കടന്ന് ഒരു യാത്ര!! അമേരിക്കൻ സോളോ ട്രിപ്പുമായി നടി മീരാനന്ദൻ..’ – ഫോട്ടോസ് വൈറൽ

മോഹൻലാലിന് ഒപ്പം ടേസ്റ്റ് ബഡ്സ് എന്ന പരസ്യത്തിലൂടെ മുഖം കാണിച്ച് പിന്നീട് ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി മീരാനന്ദൻ. സ്റ്റാർ സിംഗറിന്റെ വേദിയിൽ ഗായികയായി മത്സരിക്കാൻ എത്തിയ മീരാനന്ദൻ അതിൽ അവതാരകയായി മാറിയ കഥയെല്ലാം മലയാളി പ്രേക്ഷകർക്ക് ഒട്ടുമിക്കും അറിയാവുന്ന കാര്യമാണ്.

അങ്ങനെ അതിൽ തിളങ്ങി നിൽക്കുമ്പോഴാണ് മീരാനന്ദൻ ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിൽ ലാൽ ജോസ് കാസ്റ്റ് ചെയ്യുന്നത്. ബോൾഡും സ്മാർട്ടുമായ ഒരു നാട്ടിൻപുറത്ത് കാരിയായ ലച്ചി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച മീരയെ ഗായികയിൽ നിന്ന് അഭിനയത്തിലേക്ക് സ്ഥാനം ഉറപ്പിക്കാൻ അവസരം ഒരുക്കി. കറൻസി എന്ന സിനിമയ്ക്ക് ശേഷം തമിഴിൽ നിന്ന് അവസരവും ലഭിച്ചു.

2011-ൽ തെലുങ്കിലും അരങ്ങേറിയ മീരാനന്ദൻ നായികയായും സഹനടിയായുമെല്ലാം സിനിമയിൽ ധാരാളം കഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. 2017-ന് ശേഷം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വർഷം ലവ് ജിഹാ.ദ് എന്ന ചിത്രത്തിൽ മീര അഭിനയിച്ചിരുന്നു. അവതാരകയായും ഇതിനിടയിൽ ചെയ്തിട്ടുള്ള മീരാനന്ദൻ ഇപ്പോൾ അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.

തന്റെ ജോലി തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് അവധി ആഘോഷിക്കാൻ ഒരു സോളോ ട്രിപ്പ് അമേരിക്കയിലേക്ക് പോയിരിക്കുകയാണ് മീരാനന്ദൻ. അവിടെ നിന്നുള്ള ചിത്രങ്ങൾ മീരാനന്ദൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. “കാടും മലയും മേടും കടന്ന് അങ്ങനങ്ങനെ ഒരു യാത്ര..”, എന്ന ക്യാപ്ഷൻ നൽകി അമേരിക്കയിലെ ഇല്ലിനോയിസിന് അടുത്തുള്ള സ്റ്റാർവേഡ്‌ റോക്ക് സ്റ്റേറ്റ് പാർക്കിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചു.