‘ഇതാരാണ് ഐശ്വര്യ റായിയോ!! സെറ്റിൽ കിടിലം ലുക്കിൽ വൈറൽ താരം അമൃത സാജു..’ – ഫോട്ടോസ് വൈറൽ

സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങളെ മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ്. അവർ പിന്നീട് ടെലിവിഷൻ പരമ്പരകളിലും ഷോകളിലും സിനിമയിലുമൊക്കെ അഭിനയിച്ച് കൂടുതൽ പ്രശസ്തി നേടാറുമുണ്ട്. സിനിമയിലുള്ള പല താരങ്ങളുടെ രൂപസാന്ദ്രിശ്യത്തിൽ പലരും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അങ്ങനെ ശ്രദ്ധനേടിയ ഒരു മലയാളി പെൺകുട്ടിയുണ്ട്.

മറ്റാരുടെയും രൂപസാദൃശ്യത്തിൽ അല്ല, ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇന്ത്യയുടെ അഭിമാനമായ ബോളിവുഡ് നടി കൂടിയായ ഐശ്വര്യ റായിയുടെ മുഖസാദൃശ്യമുള്ള തൊടുപുഴകാരിയായ പെൺകുട്ടിയാണ് അമൃത സാജു. ആദ്യത്തെ ലോക്ക് ഡൗൺ നാളിലാണ് അമൃത വൈറൽ താരമായി മാറിയത്. ടിക് ടോക് എന്ന പ്ലാറ്റഫോമിലൂടെയാണ് അമൃത ആദ്യം ശ്രദ്ധിക്കപ്പെട്ടത്.

ഐശ്വര്യ റായ് ആദ്യമായി അഭിനയിച്ച ചിത്രമായ ഇരുവറിലെ കഥാപാത്രത്തിന്റെ ഡയലോഗ് സീനോടുകൂടി ടിക് ടോക്കിൽ അമൃത പോസ്റ്റ് ചെയ്യുകയും പലരും ഐശ്വര്യ റായിയെ പോലെ തന്നെയുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ആ വീഡിയോയ്ക്ക് ശേഷം അമൃത 1-2 വീഡിയോസ് കൂടി ചെയ്യുകയും അതും ശ്രദ്ധിച്ചതോടെ മാധ്യമങ്ങളിൽ വാർത്തയാക്കുകയും ചെയ്തിരുന്നു.

പിന്നീട് അമൃത ടെലിവിഷൻ ഷോകളിൽ പങ്കെടുത്തു. ഇൻസ്റ്റാഗ്രാമിൽ റീൽസിൽ കൂടുതൽ സജീവമായി. 5 ലക്ഷത്തിന് അടുത്ത് ആരാധകരാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അമൃതയ്ക്ക് ഉള്ളത്. ഇപ്പോഴിതാ വിഷുവിനോട് അനുബന്ധിച്ച് അമൃത ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ട് വീണ്ടും ശ്രദ്ധനേടുകയാണ്. സെറ്റ് മുണ്ട് ധരിച്ച് നാടൻ പെൺകുട്ടിയെ പോലെ ഐശ്വര്യ റായിയെ പോലെ തന്നെ തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. അഞ്ജന ഗോപിനാഥാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.