‘ദേവി വന്ന് മുന്നിൽ നിൽക്കും പോലെ!! സാരിയിൽ കിടിലം ലുക്കിൽ നടി മാളവിക മേനോൻ..’ – ഫോട്ടോസ് കാണാം

നിരവധി സിനിമകളിലെ പ്രകടനത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി മാളവിക മേനോൻ. നായികയായും സഹനടിയായും ഒക്കെ അഭിനയിച്ചിട്ടുള്ള മാളവിക ഈ ചെറുപ്രായത്തിൽ തന്നെ 30-ലേറെ സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഏത് റോൾ കിട്ടിയാലും മാളവിക അത് ഭംഗിയായി ചെയ്യുകയും ചെയ്യും. സിനിമയിൽ ചെറിയ റോളാണെങ്കിൽ കൂടിയും താരം അത് ചെയ്യാറുണ്ട്.

അതുകൊണ്ട് തന്നെയാണ് സിനിമയിൽ വന്ന കുറച്ച് വർഷമായിട്ടുള്ളുവെങ്കിൽ കൂടിയും ഇത്രയും കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചത്. മറ്റൊരു കാര്യം വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി അഭിനയിച്ച ഒരാളാണ് മാളവിക. 24 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. ഇനിയും വർഷങ്ങളോളം തുടരുമുണ്ട്. എല്ലാ ടൈപ്പ് സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ നാടൻ വേഷങ്ങളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളതെങ്കിലും ജീവിതത്തിൽ അത്ര നാടനല്ല താരം. ചിലപ്പോൾ സാരി പോലെയുള്ള വേഷങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ചിലപ്പോൾ മാളവിക ഗ്ലാമറസ് വേഷങ്ങളിലും മോഡേൺ വേഷങ്ങളിലുമുള്ള ഫോട്ടോസാണ് പോസ്റ്റ് ചെയ്യാറുള്ളത്. ഇത് കൂടാതെ സോഷ്യൽ മീഡിയയിൽ ഡാൻസ് റീൽസ് ടൈപ്പ് വീഡിയോസും മാളവിക പങ്കുവെക്കാറുണ്ട്.

വിഷു പ്രമാണിച്ച് മാളവിക പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ മനം കീഴടക്കിയത്. ചുവപ്പ് നിറത്തിലെ സാരി ധരിച്ച് വളരെ ഭംഗിയേറിയ ലുക്കിലാണ് മാളവികയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. സാരിയിൽ ഒരു ദേവിയെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. പ്രമോദ് ഗംഗാധരനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിത്യ പ്രമോദാണ് മാളവികയുടെ സാരി ഡിസൈനും മേക്കപ്പും ചെയ്തിരിക്കുന്നത്.