‘അമ്പോ!! അതീവ ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ, ബാങ്കോക്കിൽ അവധി ആഘോഷിച്ച് താരം..’ – ഫോട്ടോസ് വൈറൽ

അഭിനയിക്കുന്ന ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട് ശ്രദ്ധനേടി എടുക്കുക എന്നതാണ് ഒരു താരങ്ങളുടെയും ഏറ്റവും വലിയ ആഗ്രഹം. പലർക്കും അത് സാധിക്കാറില്ല എന്നതും എടുത്തുപറയേണ്ട ഒന്നാണ്. സിനിമ ഇറങ്ങിയ ശേഷം മാത്രമായിരിക്കും പുതുമുഖങ്ങൾ ശ്രദ്ധനേടാറുള്ളത്. എങ്കിൽ സിനിമ ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യയിൽ ഒട്ടാകെ തരംഗമായ ഒരു മലയാളി നടിയുണ്ട്.

ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ പ്രിയ വാര്യരാണ് ആ നടി. പ്രിയയെ അതിന് മുമ്പ് മലയാളികൾ കണ്ടിട്ട് പോലുമില്ല. പക്ഷേ അടാർ ലവിലെ പാട്ട് ഇറങ്ങിയതോടെ പ്രിയ വാര്യർ നാഷണൽ ക്രഷ് ആവുകയും സെൻസേഷണൽ താരമായി ഒറ്റ രാത്രികൊണ്ട് മാറുകയും ചെയ്തു. ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര ആരാധകരാണ് പ്രിയയ്ക്ക് ഒറ്റ രാത്രി കൊണ്ട് ലഭിച്ചത്.

സിനിമ ഇറങ്ങിയപ്പോൾ അത് പരാജയപ്പെട്ടപ്പോൾ പ്രിയയ്ക്ക് തന്നെയായിരുന്നു ട്രോളുകളും ഒരുപാട് ലഭിച്ചത്. ആ ട്രോളുകൾ ഒന്നും തന്നെ പ്രിയ വാര്യരെ തളർത്താൻ പറ്റുന്നതല്ലായിരുന്നു. അപ്പോഴേക്കും പ്രിയയെ തേടി ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ വന്നിരുന്നു. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വളർച്ചയാണ് പ്രിയ നേടിയെടുത്തത്. തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും പ്രിയ അഭിനയിച്ചു കഴിഞ്ഞു.

തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് പ്രിയ ഇപ്പോൾ തായ്‌ലൻഡിലെ ബാങ്കോക്കിൽ പോയിരിക്കുകയാണ്. ബാങ്കോക്കിലെ ഒരു ഹോട്ടലിലെ പൂളിൽ നിന്നുള്ള ബി.ക്കിനി ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. കാത്തിരുന്ന ചിത്രമാണെന്നാണ് ആരാധകർ കമന്റിൽ പറഞ്ഞിരിക്കുന്നത്.


Posted

in

by