അന്നൊരു ഫോണ്‍ അവന് വാങ്ങികൊടുക്കാന്‍ ഗതിയില്ലായിരുന്നു..!! വര്‍ഷങ്ങള്‍ക്ക് ശേഷം അനിയന്റെ സ്‌നേഹത്തില്‍ പൊതിഞ്ഞ മധുര പ്രതികാരം
സഹോദര സ്‌നേഹത്തിന് ഒരിക്കലും ഒരു നിര്‍വചനം പറയാന്‍ സാധിക്കില്ല. മാതാപിതാക്കള്‍ കഴിഞ്ഞാല്‍ നമ്മുടെ ദൈവങ്ങള്‍ എന്നും അവരായിരിക്കും. അത്തരത്തിലൊരു സഹോദരസ്‌നേഹമാണ് ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയ്ക്ക് പറയാനുള്ളത്. കാഴ്ചകള്‍ ക്യാമറയിലും ഓര്‍മ്മകള്‍ മനസിലും സൂക്ഷിച്ചുകൊണ്ട് ഓരോ യാത്രയും കടന്നുേേപാകുമ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പോലെ സന്തോഷവും ചിരിയും നൊമ്പരങ്ങളും ജീവിതത്തില്‍ കൂടെ കൊണ്ട് നടക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
ആദ്യമായി ജോലികിട്ടിയപ്പോള്‍ അനിയന്‍ ഒരു ഫോണ്‍ ആയിരുന്നു സമ്മാനമായി ചോദിച്ചത്. ഷൂട്ട് കഴിഞ്ഞു പ്രതിഫലമായി ആ പണം കിട്ടും 1100 ഫോണ്‍ വാങ്ങി വീട്ടിലേക്ക് പോകണം എന്നായിരുന്നു മനസില്‍ മുഴുവന്‍. പക്ഷെ പ്രതിഫലമായി ലഭിച്ചത് വെറും 500 രൂപ മാത്രം. 45 ദിവസത്തെ പ്രതിഫലം. 3000 രൂപ ചോദിച്ചെങ്കിലും അദ്ദേഹം തന്നില്ല.
സിനിമ ലോകത്ത് തിരക്കുകളില്‍ സജീവമായപ്പോള്‍ അനിയന്‍ പഠനത്തിന് ശേഷം വിദേശത്ത് ജോലി സമ്പാദിച്ചു. തന്റെ പിറന്നാളിന് ഒരു സമ്മാനം കൊടുത്തയച്ചിട്ടുണ്ടെന്ന് അറിയിച്ചു. എനിക്കേറ്റവും ഇഷ്ടമുള്ള ചോക്ലേറ്റ്, വസ്ത്രങ്ങള്‍, സണ്‍ഗ്ലാസ് ഇതൊക്കെ എന്റെ മനസിലേക്ക് വന്നു. പക്ഷെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഏറ്റവും പുതിയ മോഡല്‍ ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്ന ഐഫോണ്‍ ആണ് അവന്‍ എനിക്കായി സമ്മാനിച്ചത്. അനിയന്റെ സ്‌നേഹത്തില്‍ പൊതിഞ്ഞ മധുര പ്രതികാരമായി തനിക്ക് അത് തോന്നിയെന്ന് അദ്ദേഹം പറയുന്നു.
കുറിപ്പ് വായിക്കാം :
ഇന്ന് നിങ്ങള്‍ അറിയുന്ന, കാണുന്ന, കേള്‍ക്കുന്ന, മഹാദേവന്‍ തമ്പി ക്ക് അന്‍പതോളം സിനിമകളില്‍ ജോലി ചെയ്ത അനുഭവവും കയ്യില്‍ പുതിയ ക്യാമറകളും വിലകൂടിയ ലെന്‍സ് കളും ജോലി തിരക്കും എടുത്ത് കൂട്ടിയ ആയിരക്കണക്കിന് ചിത്രങ്ങളുടെ ശേഖരവും ഒക്കെയുണ്ടാകാം.. കാഴ്ചകള്‍ ക്യാമറയിലും ഓര്‍മ്മകള്‍ മനസിലും സൂക്ഷിച്ചുകൊണ്ടാണ് എന്റെ ഓരോ യാത്രയും. ഞാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പോലെ സന്തോഷവും ചിരിയും നൊമ്പരങ്ങളും ഞാന്‍ കൂടെ കൊണ്ട് നടക്കുന്ന ഒര്‍മകളിലും ഉണ്ട്
കലാലയ ജീവിതം കഴിഞ്ഞു സിനിമയെന്ന, അതിലുപരി ഫോട്ടോഗ്രാഫി എന്ന സ്വപ്നത്തെ എത്തിപ്പിടിക്കാന്‍ പുറപ്പെട്ട ചെറുപ്പക്കാരന്‍. പ്രായം കുറവെന്നും, പക്വതയില്ലെന്നും അനുഭവമില്ലെന്നും ഉള്ള കാരണത്താല്‍ ഒഴിവാക്കപ്പെട്ട, അവഗണിക്കപ്പെട്ട, കിട്ടുന്ന എല്ലാ വാഹനങ്ങളിലും ടാങ്കര്‍ ലോറികളിലും കയറി സൗജന്യ യാത്ര ചെയ്ത കാലം. വലിയ ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയായി അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ ആകാന്‍ അവസരം ലഭിച്ചു. പുതിയ അനുഭവങ്ങള്‍, ബന്ധങ്ങള്‍, കൊതിപ്പിക്കുന്ന ലോകം.രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി 45 ദിവസം ചിത്രീകരണം നീണ്ടു നിന്ന മൂന്നാമത്തെ ചിത്രത്തിന്റെ ഇടവേളയില്‍ ഞാന്‍ എന്റെ അനിയനെ വിളിച്ചു. പതിനെട്ടു വയസ്സ് കാരനായ ഞാന്‍ സ്വന്തമായി ജോലി ചെയ്തതിന്റെ ആത്മ വിശ്വാസത്തില്‍ ബാന്ഗ്ലൂരില്‍ പഠനത്തിന് പോകാന്‍ തയ്യാറായി നില്‍ക്കുന്ന അനിയനെ വിളിച്ചു നിനക്ക് ഞാന്‍ വരുമ്പോള്‍ എന്ത് കൊണ്ട് വരണം എന്ന് ചോദിച്ചു. അണ്ണാ എനിക്കൊരു നോക്കിയ 1100 ഫോണ്‍ വാങ്ങിക്കൊണ്ട് വരുവോ?അവന്‍ തിരിച്ചു ചോദിച്ചു ഞാന്‍ പറഞ്ഞു തീര്‍ച്ചയായും കൊണ്ട് വരാം. എനിക്ക് രണ്ട് ദിവസംകൂടിയെ ഷൂട്ട് ഉള്ളൂ അത് കഴിഞ്ഞു ഞാന്‍ വരും. ആ സമയം ഞാന്‍ ഫോണ്‍ അവന്റെ കയ്യില്‍ വച്ചു കൊടുക്കുന്ന രംഗമായിരുന്നു അവന്റെയും എന്റെയും മനസില്‍. ഷൂട്ടിങ്ങിന്റെ തിരക്കിലും 1100 എന്ന കൊച്ചു ഫോണ്‍ എന്റെ മനസില്‍ ഉണ്ടായിരുന്നു. 3000 രൂപയായിരുന്നു അതിന്റെ വില.ഷൂട്ട് കഴിഞ്ഞു പ്രതിഫലമായി ആ പണം കിട്ടും 1100 ഫോണ്‍ വാങ്ങി വീട്ടിലേക്. അതായിരുന്നു മനസ്സ് മുഴുവന്‍. ഷൂട്ട് തീര്‍ന്ന് കുന്നോളം പ്രതീക്ഷകളുമായി ഞാനെന്റെ ഗുരുനാഥന്റെ അടുത്ത് ചെന്നു. അദ്ദേഹം നീ നന്നായി വരും എന്ന് പറഞ്ഞു 500 രൂപയുടെ ഒരു നോട്ട് എന്റെ കയ്യില്‍ വച്ചു തന്നു. ഞാന്‍ ആ നോട്ടിലെക്കും ഗുരുമുഖത്തേക്കും നോക്കി. 45 ദിവസത്തെ എന്റെ പ്രതിഫലം. കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞ് കാഴ്ച മങ്ങിയിരുന്നു. അനിയന്റെ മുഖമാണ് ആ നോട്ടില്‍ ഞാന്‍ കണ്ടത്. ഒരു 3000 രൂപ എനിക്കു തരുമോ എന്ന് ഞാന്‍ ചൊദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ തോളില്‍ തട്ടിയ ശേഷം നടന്നകന്നു. ജോലി ചെയ്തിട്ട് പണം ലഭിക്കാത്തതിലേറെ എന്നെ വേദനിപ്പിച്ചത് അനിയന് കൊടുത്ത വാക്ക് പാലിക്കാനാകാതെ തോറ്റു പോയ ചേട്ടന്‍ ആയതില്‍ ആണ്. രണ്ട് ദിവസം കഴിഞ് അവന്‍ പഠനത്തിനായി പോകും.
ആ രണ്ട് ദിവസവും ഞാന്‍ വീട്ടില്‍ പോയില്ല.. ഷൂട്ട് കഴിഞ്ഞില്ല എന്ന് കള്ളം പറഞ്ഞു കഴിച്ചുകൂട്ടി. ഒരു 1100 ഫോണ്‍ വാങ്ങാന്‍ പണം കണ്ടെത്താന്‍ പല വഴികളും നോക്കി പരാജയമായിരുന്നു ഫലം. അനിയന് സാവധാനം മനസ്സിലായിക്കാണും ഈ ചേട്ടന് അവന്‍ ആദ്യമായ് പറഞ്ഞ കാര്യം സാധിച്ചു കൊടുക്കാന്‍ കഴിയില്ല എന്ന്. കാലം കടന്ന് പോയി. ഞാന്‍ സിനിമ ലോകത്ത് തിരക്കുകളില്‍ സജീവമായി. അനിയന്‍ പഠനത്തിന് ശേഷം വിദേശത്ത് ജോലി സമ്പാദിച്ചു. ഇന്നലെ അവന്‍ എന്നെ വിളിച്ചു. അണ്ണാ ഞാന്‍ അണ്ണന് ഒരു പിറന്നാള്‍ സമ്മാനം കൊടുത്ത് വിട്ടിട്ടുണ്ട് എന്ന് . ആകാംഷയോടെ ഞാന്‍ അവന്റെ സമ്മാന പൊതിക്കായി കാത്തിരുന്നു. എനിക്കേറ്റവും ഇഷ്ടമുള്ള ചോക്ലേറ്റ്, വസ്ത്രങ്ങള്‍, സണ്‍ഗ്ലാസ് ഇതൊക്കെ എന്റെ മനസിലേക്ക് വന്നു. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ പൊതി എന്റെ കയ്യിലെത്തി. ആര്‍ത്തിയോടെ പൊട്ടിച്ചു.. വല്ലാത്ത ഒരു ഞെട്ടല്‍ ആയിരുന്നു അതിനുളളില്‍ ഇരുന്ന ഏറ്റവും പുതിയ മോഡല്‍ ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്ന ഐഫോണ്‍ കണ്ട് എനിക്ക് ഉണ്ടായത്.എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. ആദ്യമായി അനിയന്‍ ഒരുപാട് ആഗ്രഹിച് ആവശ്യപ്പെട്ട ചെറിയൊരു ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ പോലും ഇന്നുവരെ കഴിയാത്ത തോറ്റുപോയ ആ ചേട്ടനെ ഞാന്‍ ഓര്‍ത്തു..മറ്റെന്തിലും വലുതാണ് രക്തബന്ധം എന്ന് എന്നോട് വിളിച്ചു പറഞ്ഞുകൊണ്ട് സ്‌നേഹത്തില്‍ പൊതിഞ്ഞ മധുര പ്രതികാരമായാണ് എനിക്ക് തോന്നിയത്.
-പൊന്നനിയിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് സ്വന്തം ചേട്ടന്‍.. Manu Thampi love u da..