ഇത്തിക്കര പക്കിയായി മോഹൻലാൽ വീണ്ടും ?? ആവേശമുയര്‍ത്തി പോസ്റ്ററുകള്‍ ഇറക്കി ആരാധകര്‍..!!

ഇത്തിക്കര പക്കിയായി മോഹൻലാൽ വീണ്ടും ?? ആവേശമുയര്‍ത്തി പോസ്റ്ററുകള്‍ ഇറക്കി ആരാധകര്‍..!!

ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ചിത്രം പുറത്തിറങ്ങിയപ്പോള്‍ കൊച്ചുണ്ണിയെക്കാള്‍ സ്വീകാര്യത ഇത്തിക്കര പക്കിയ്ക്കായിരുന്നു ലഭിച്ചത്. ഒരു ഗസ്റ്റ് റോള്‍ എന്ന പോലെ പ്രേക്ഷകരെ ത്രസിപ്പിച്ച് ആ കഥാപാത്രം കടന്നുപോയി.

ആരാധകരുടെ പ്രീതി പിടിച്ച് പറ്റിയ കഥാപാത്രം ഇത്തിക്കര പക്കിയെ ഒരു മുഴുനീള സിനിമയുടെ ഭാഗമാക്കാന്‍ ആലോചനയുണ്ടെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് അന്ന് വ്യക്തമാക്കിയിരുന്നു. ഇത്തിക്കര പക്കിയായി വെള്ളിത്തിരയില്‍ മോഹന്‍ലാല്‍ എത്തിയ അതേ ആവേശം ഒരു മുഴു നീള ചിത്രത്തിനും ലഭിക്കുമെന്ന് ഉറപ്പുണ്ട്. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയിലൂടെ ഇത്തിക്കരപക്കിയുടെ പോസ്റ്ററുകള്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ചിത്രത്തെക്കുറിച്ച് ഒഫീഷ്യല്‍ അനൗണ്‍സ് മെന്റ് ഇതു വരെ ആരും നടത്തിയട്ടില്ല.

കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ ഇത്തിക്കരപക്കിയുടെ വേഷത്തെ വിമര്‍ശിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. ഗ്ലാഡിയേറ്ററിലെ റസ്സല്‍ ക്രോയുടെ വേഷവുമായി കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ ഇത്തിക്കരപക്കിയ്ക്ക് സാമ്യമുണ്ടെന്നും ആരോപണം വന്നിരുന്നു. അതിന് തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് മറുപടിയും നല്‍കിയിരുന്നു. പുതിയ ചിത്രം ഇത്തിക്കരപക്കി പുറത്ത് വരുമ്പോള്‍ ലുക്കില്‍ മാറ്റം ഉണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.

CATEGORIES
TAGS

COMMENTS