സൗന്ദര്യം എന്ന വാക്കിന് ഒരേ ഒരു അര്‍ത്ഥം മമ്മൂക്ക..!! കിടിലന്‍ ഗെറ്റപ്പില്‍ മെഗാസ്റ്റാര്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അത് പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്താലും ആരാധകര്‍ ഏറ്റവും കൂടുതല്‍ പോസ്റ്റ് ചെയ്യുന്ന ഒരു കമന്‍്‌റാണ് ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍. ഇപ്പോഴിതാ ആ കമന്റ് വീണ്ടും എഴുതാനുള്ള ഒരു ഭാഗ്യം ആരാധകര്‍ക്ക് വന്നിരിക്കുകയാണ്. താരത്തിന്റെ ഒഫീഷ്യല്‍ പേജില്‍ ഇന്നലെ ഷെയര്‍ ചെയ്ത ചിത്രമാണ് തരംഗമാകുന്നത്.

ചിത്രം ഒരൊറ്റ രാത്രി കൊണ്ടാണ് വൈറലായത്. ഒരു ചടങ്ങിനിടെ എടുത്ത് ചിത്രമാണിത്. സദസ്സിലുള്ളവരുടെ എല്ലാം കണ്ണുകള്‍ അദ്ദേഹത്തെ ഉറ്റു നോക്കുന്നത് കാണാം. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് വ്യത്യസ്തമായ കമന്റുകളാണ് ലഭിക്കുന്നത്.

”സൗന്ദര്യം എന്ന വാക്കിന് ഒരേ ഒരു അര്‍ത്ഥം മമ്മൂക്ക. ഇങ്ങേരെ അത്യാവശ്യമായി ഡോക്ടറേ കാണിക്കണം. ഇങ്ങേരുടെ പ്രായം കൂടുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിക്ക് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് . വയസ്സ് എന്നത് ഇയാള്‍ക്ക് മുന്നില്‍ വെറും അക്കങ്ങള്‍ മാത്രം ഒരു രക്ഷയുമില്ല..” തുടങ്ങിയ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം മാമാങ്കമാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ട്രയിലറിന് ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

CATEGORIES
TAGS

COMMENTS