അമ്മയ്ക്ക് 50 വയസ്സുള്ള സുന്ദരനായ വരനെ ആവശ്യമുണ്ട്..!! സൈബര്‍ ലോകത്ത് ചര്‍ച്ചയായി മകളുടെ ട്വീറ്റ്

അമ്മയ്ക്ക് 50 വയസ്സുള്ള സുന്ദരനായ വരനെ ആവശ്യമുണ്ട്..!! സൈബര്‍ ലോകത്ത് ചര്‍ച്ചയായി മകളുടെ ട്വീറ്റ്

സോഷ്യല്‍മീഡിയയിലൂടെ പലതരത്തിലുള്ള സഹായ സന്ദേശങ്ങളും ദിനവും ആളുകള്‍ ഫോര്‍വേഡ് ചെയ്യാറുണ്ട്. രോഗികള്‍ക്കുള്ള ചികിത്സ സഹായമായിരുന്നു ആദ്യം ഇതില്‍ അധികം. എന്നാല്‍ കാലം മാറിയപ്പോള്‍ ജനങ്ങള്‍ വരനേയും വധുവിനെയും അന്വേഷിക്കുന്നത് പോലും സോഷ്യല്‍ മീഡിയയിലൂടെ ആയി. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഒരമ്മയും മകളുമാണ് വാര്‍ത്തയിലെ താരങ്ങള്‍. തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് 50 വയസ്സുള്ള സുന്ദരനായ വരനെ ആവശ്യമുണ്ട് എന്നാണ് മകളുടെ ട്വീറ്റ്. സംഭവം എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചയായി. മകള്‍ വിദ്യാര്‍ഥിയായ ആസ്ത വര്‍മ്മയാണ്.

സന്ദേശത്തിനൊപ്പം ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. അതിങ്ങനെയാണ്. വെജിറ്റേറിയനാകണം, മദ്യപിക്കരുത്, നല്ല അടിത്തറയുള്ള ഒരാളായിരിക്കണം.”- ഇതാണ് ആസ്തയുടെ വരനെ ക്കുറിച്ചുള്ള ഡിമാന്റ്. ഒക്ടോബര്‍ 31 ന് രാത്രിയാണ് സന്ദേശം പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയംകൊണ്ട് ട്വീറ്റിന് 5000 ത്തിലധികം പ്രതികരണങ്ങളും 5500 ലധികം റീ-ട്വീറ്റുകളും 27000 ത്തിലധികം ലൈക്കുകളും സ്വന്തമാക്കിയിട്ടുണ്ട്.

CATEGORIES
TAGS

COMMENTS