‘പത്തൊൻപതാം നൂറ്റാണ്ടിലെ കാത്തയല്ലേ ഇത്, ഗോവൻ ബീച്ചിൽ ഹോട്ട് ലുക്കിൽ നടി മാധുരി..’ – ഫോട്ടോസ് വൈറൽ
മലയാളി അല്ലെങ്കിൽ കൂടി മലയാള സിനിമയിലൂടെ അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിട്ടുള്ള ഒരുപാട് അന്യഭാഷാ നടിമാരുണ്ട്. അത്തരത്തിൽ അനൂപ് മേനോൻ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി മാധുരി ബ്രഗാൻസ. മാധുരി അഭിനയിച്ച ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ജോസഫ് എന്ന സിനിമയിലൂടെയാണ് മാധുരി മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയാവുന്നത്.
ആ ചിത്രത്തിന് ശേഷം കൂടുതൽ അവസരങ്ങൾ ലഭിച്ചു. മോഹൻലാൽ ചിത്രമായ ഇട്ടിമാണിയിൽ കെ.പി.എസ് ലളിതയുടെ ചെറുപ്പം അവതരിപ്പിച്ചത് മാധുരി ആയിരുന്നു. ഏറ്റവും ഒടുവിലായി വിനയന്റെ ചരിത്ര സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിൽ കാത്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജനമനസ്സുകളിൽ കൂടുതൽ സ്ഥാനം നേടിയിരിക്കുകയാണ്. സിനിമയുടെ റിലീസിന് പിന്നാലെ വെക്കേഷൻ മൂഡിലാണ് താരം.
ഇപ്പോഴിതാ ഗോവൻ ബീച്ചിൽ അടിച്ചുപൊളിക്കുന്നതിന്റെ ഫോട്ടോസ് ആരാധകർക്ക് ഒപ്പം പോസ്റ്റ് ചെയ്തിരിക്കുകയാണ് മാധുരി. “മംഗോ!! തീർച്ചയായും ഇന്ന് ബീച്ചിലെ ഏറ്റവും ഭംഗിയുള്ള കുട്ടി..’, എന്ന ക്യാപ്ഷനോടെയാണ് മാധുരി ചിത്രങ്ങൾ പങ്കുവച്ചത്. മംഗോ എന്ന പേരിൽ ഒരു വളർത്തു നായയും താരത്തിന്റെ ഒപ്പം ഉണ്ടായിരുന്നു. അതിന്റെ തൊടലിൽ പിടിച്ചുകൊണ്ടാണ് താരം നിന്നത്.
ചിത്രത്തിന് താഴെ ആരാധകരുടെ കമന്റിന്റെ പെരുമഴയാണ്. ഗ്ലാമറസ് ഫോട്ടോസ് ഇതിന് മുമ്പും പങ്കുവച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായിട്ടാണ് മാധുരി ഒരു ബിക്കി.നി ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. മലയാളികൾ ഉൾപ്പടെയുള്ള താരത്തിന്റെ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. ഗോവൻ ബീച്ചിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ആരാധകരും കമന്റുകൾ പങ്കുവച്ചിട്ടുമുണ്ട്.