‘ആരാധകരെ മയക്കി സാരിയിൽ ഹോട്ട് ലുക്കിൽ നടി ഐശ്വര്യ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

പത്ത് വർഷത്തോളമായി തെന്നിന്ത്യൻ സിനിമ മേഖലയിലെ സജീവമായി നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി ഐശ്വര്യ മേനോൻ. തമിഴിലും തെലുങ്കിലും ഒരേപോലെ ഷൂട്ട് ചെയ്ത ഒരു സിനിമയിലൂടെയാണ് ഐശ്വര്യ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. എറണാകുളം ചേണ്ടമംഗലം സ്വദേശിനിയായ ഐശ്വര്യ തമിഴ് നാട്ടിലെ ഈറോഡിലാണ് വളർന്നത്. തമിഴിലാണ് ഐശ്വര്യ കൂടുതൽ അഭിനയിച്ചത്.

ആപ്പിൾ പെണ്ണെ എന്ന തമിഴ് ചിത്രത്തിലാണ് ഐശ്വര്യ ആദ്യമായി നായികയായി അഭിനയിച്ചത്. ആപ്പിൾ പെണ്ണെ എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഐശ്വര്യ വിശേഷിപ്പിച്ചത്. ലുക്കിലും ഐശ്വര്യ പല നടിമാരെ വെല്ലുന്ന താരമാണ്. ഒരു ഗ്ലാമറസ് താരമായും പ്രേക്ഷകർ ഐശ്വര്യ കണ്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഐശ്വര്യ പങ്കുവെക്കാറുള്ള ചിത്രങ്ങളിൽ നിന്ന് അത് വ്യക്തമാണ്.

മലയാളത്തിലും ഒരു സിനിമയിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ച ശേഷമാണ് മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിലൂടെയാണ് അത്. തമിഴ് പടം 2, വീര, നാൻ സിരിത്താൽ, വീഴം, സ്പൈ തുടങ്ങിയ സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. തമിൾ റോക്കേഴ്സ് എന്ന വെബ് സീരീസ് ആണ് ഐശ്വര്യയുടെ അവസാനമായി പുറത്തിറങ്ങിയത്.

അതെ സമയം ഇൻസ്റ്റാഗ്രാമിൽ പതിവ് പോലെ തന്നെ ഐശ്വര്യ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സാരിയിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച ഐശ്വര്യയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. സെന്തിൽ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജീവിതയാണ് മേക്കപ്പ് ചെയ്തത്. ഇവൾ ഇൻ മാബിയയുടെ മനോഹരമായ സാരിയാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്.