‘ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി അമൃത, ക്യൂട്ട് ജോഡികളെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഗായിക അമൃത സുരേഷ്. ശബ്ദമാധുര്യം കൊണ്ടും വേറിട്ട ആലാപനം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അമൃത പിന്നണി ഗായികയും നിരവധി സിനിമകളിൽ പാടിയിട്ടുമുണ്ട്. സ്റ്റാർ സിംഗറിലെ ജഡ്ജ് ആയി എത്തിയ ശരത്താണ് അമൃതയെ സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. പുള്ളിമാൻ എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്.

ഗായികയായി മാത്രമല്ല ഒരു മത്സരാർത്ഥിയായി ബിഗ് ബോസിലൂടെയും അടുത്തറിഞ്ഞ ആളാണ് അമൃത സുരേഷ്. സഹോദരിയായ അഭിരാമിക്ക് ഒപ്പമായിരുന്നു അമൃതയുടെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിന് ശേഷം പിന്നീട് അമൃത വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് ഈ അടുത്തിടെയാണ്. നേരത്തെ വിവാഹിതയായിരുന്ന അമൃത ഈ അടുത്തിടെ സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു.

ഗോപി സുന്ദറും മുമ്പ് വിവാഹിതനായിരുന്നു, ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനമെടുത്ത കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ ധാരാളം മോശം കമന്റുകളാണ് അതിന് ലഭിച്ചത്. പക്ഷേ തങ്ങളുടെ ജീവിതം അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ് അമൃതയും ഗോപി സുന്ദറും. ഇരുവരും ഒരുമിച്ച് യാത്രകൾ പോകുന്നതിന്റെയും ക്ഷേത്രങ്ങളിൽ പോകുന്നതിന്റെയും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

ഈ അടുത്തിടെയാണ് അമൃതയുടെ മകൾ അവന്തികയുടെ ജന്മദിനം ഇരുവരും അടിച്ചുപൊളിച്ച് ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് അമൃത സുരേഷ്. മോഡേൺ വേഷം ഇടുന്നതിനേക്കാൾ അമൃതയെ ഇതുപോലെ സാരിയിൽ കാണാനാണ് ഭംഗിയെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.