‘നാല്പത്തിലും കാത്തുസൂക്ഷിക്കുന്ന യൗവനം!! ഷോർട്സിൽ പൊളി ലുക്കിൽ നടി കനിഹ..’ – ഫോട്ടോസ് വൈറൽ
തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച് ധാരാളം ആളുകളുടെ മനസ്സിൽ ഇടംപിടിച്ചിട്ടുള്ള താരമാണ് നടി കനിഹ. ഫൈവ് സ്റ്റാർ എന്ന തമിഴിൽ സിനിമയിലൂടെയാണ് കനിഹ തന്റെ കരിയർ ആരംഭിച്ചതെങ്കിലും താരം കൂടുതൽ തിളങ്ങിയത് മലയാളത്തിലാണ്. അതും കരിയറിന്റെ തുടക്കത്തിൽ അധികം നല്ല സിനിമകളുമായിരുന്നില്ല കനിഹയ്ക്ക് ലഭിച്ചിട്ടുണ്ടായിരുന്നത്.
വിവാഹിതയായ ശേഷം കനിഹ സിനിമയിൽ നിന്ന് 3 കൊല്ലത്തോളം മാറി നിന്ന് ശേഷം മടങ്ങിയെത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി താരത്തിന് സ്വീകരിച്ചിരുന്നു. അതും ആദ്യം അഭിനയിച്ചതിനെക്കാൾ മികച്ച വേഷങ്ങളാണ് വിവാഹിതയായ ശേഷം കനിഹയ്ക്ക് ലഭിച്ചത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളെല്ലാം അങ്ങനെ കനിഹ ചെയ്തതാണ്.
നാല്പത് വയസ്സ് പൂർത്തിയായ കനിഹ ഇപ്പോഴും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ്. നാല്പത്തിലും യൗവനം കാത്തുസൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് പലപ്പോഴും മലയാളികൾ ചോദിച്ചിട്ടുള്ള ഒരു കാര്യമാണ്. ഒരു യുവനടിയെക്കാൾ ഗ്ലാമറസായി പലപ്പോഴും കനിഹയെ മലയാളികൾ കണ്ടിട്ടുമുണ്ട്. ജിമ്മുകളും വർക്ക്ഔട്ടും കൃത്യമായ ഡയറ്റുമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായ കാര്യമാണ്.
കനിഹയുടെ ഏറ്റവും പുതിയ ഫോട്ടോ കണ്ട് മലയാളികളുടെ കണ്ണുതള്ളിയിരിക്കുകയാണ്. എങ്ങനെ ഇത്ര ചെറുപ്പമായി ഇരിക്കാൻ പറ്റുന്നു, ലേഡി മമ്മൂട്ടി എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചുവപ്പ് ബനിയനും നീല ഷോർട്സും ഇട്ട് കൂളിംഗ് ഗ്ലാസും വച്ച് സ്റ്റൈലിഷ് പോസിൽ നിൽക്കുന്ന ചിത്രമാണ് കനിഹ പോസ്റ്റ് ചെയ്തത്. സുരേഷ് ഗോപി ചിത്രമായ പാപ്പനാണ് കനിഹയുടെ അവസാനമായി ഇറങ്ങിയ സിനിമ.