‘സൂര്യ ശോഭയിൽ മിന്നി തിളങ്ങി നടി ഗോപിക രമേശ്, സാരിയിൽ പൊളി ലുക്കിൽ താരം..’ – ഫോട്ടോസ് വൈറലാകുന്നു

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായി മാറിയ മുഖമാണ് നടി ഗോപിക രമേശ്. അതിൽ സ്റ്റെഫി എന്ന ചെറിയ ഒരു കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചതെങ്കിലും ഒരുപാട് ആരാധകരെ ലഭിച്ചിരുന്നു. യാതൊരു വികാരവുമില്ലാത്ത കാമുകിയായ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. സിനിമ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായിരുന്നു.

പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജനെ പോലെ തന്നെ ഗോപികയ്ക്കും ആ സിനിമയിലൂടെ മറ്റ് അവസരങ്ങൾ ലഭിച്ചു. അനശ്വരയ്ക്ക് ഒപ്പമുള്ള വാങ്ക് ആണ് അതിന് ശേഷം ഗോപികയുടെ ഇറങ്ങിയ സിനിമ. പിന്നീട് തമിഴിൽ ഒരു വെബ് സീരീസിലും അഭിനയിക്കാൻ ഗോപികയ്ക്ക് അവസരം ലഭിച്ചിരുന്നു. ഐശ്വര്യ രാജേഷിന്റെ അനിയത്തിയുടെ റോളിലാണ് അതിൽ ഗോപിക അഭിനയിച്ചത്.

സിനിമയ്ക്ക് പുറത്ത് സമൂഹ മാധ്യമങ്ങളിലും ഗോപിക വളരെ സജീവമായിരുന്നു. ചില ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ഗോപിക മലയാളികളെ അമ്പരിപ്പിച്ചിട്ടുണ്ട്. ഈ തവണ ഗ്ലാമറസ് മാറി, നാടൻ ലുക്കിൽ ഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ഇളം ബ്രൗൺ നിറത്തിലെ മനോഹരമായ സാരിയിലാണ് ഗോപിക ഷൂട്ട് നടത്തിയത്. സൂര്യ പ്രഭയിലും ഗോപിക ചിത്രങ്ങളിൽ മിന്നി തിളങ്ങുകയും ചെയ്തു.

മെറിൻ ജോർജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ക്ലാസ്സി എന്നാണ് ചിത്രങ്ങൾക്ക് താഴെ അനശ്വര രാജൻ നൽകിയ കമന്റ്. സാരിയിൽ കാണാനാണ് കൂടുതൽ സുന്ദരിയെന്ന് ചിലർ അഭിപ്രായം പങ്കുവച്ചു. സുനിൽ ഹനീഫ് സംവിധാനം ചെയ്ത ഫോർ എന്ന മലയാള ചിത്രത്തിലാണ് അവസാനമായി ഗോപികയുടെ ഇറങ്ങിയത്. തിയേറ്റർ റിലീസായി ചിത്രം പക്ഷേ മോശം പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.