‘ഇതിപ്പോൾ ചെറുപ്പമായി വരികയാണല്ലോ!! ക്ലാസ്സി ലുക്കിൽ ഞെട്ടിച്ച് നടി മംത മോഹൻദാസ്..’ – ഫോട്ടോസ് വൈറലാകുന്നു

തനിക്ക് ലഭിക്കുന്ന ഏത് വേഷവും അതി മനോഹരമായി അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്ന താരമാണ് നടി മംത മോഹൻദാസ്. 17 വർഷത്തോളമായി മലയാള സിനിമയിലും തെന്നിന്ത്യൻ സിനിമയിലും സജീവമായി നിൽക്കുന്ന മംത മോഹൻദാസ്, ഇപ്പോഴും സിനിമയിൽ നായികയായി തിളങ്ങി നിൽക്കുന്ന ഒരാളുകൂടിയാണ്. 2005-ൽ പുറത്തിറങ്ങിയ മയൂഖമാണ് മംതയുടെ ആദ്യ സിനിമ.

മയൂഖത്തിന് ശേഷം മംത നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. കഥ തുടരുന്നുവിലെ വേഷമാണ് മംതയ്ക്ക് മലയാളി മനസ്സുകളിൽ കൂടുതൽ സ്ഥാനം നേടി കൊടുത്തത്. ജീവിതത്തിൽ പല പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടുള്ള ഒരാളെങ്കിലും പ്രൊഫഷണൽ മേഖലയിൽ എന്നും കയറ്റങ്ങൾ മാത്രമാണ് താരത്തിന് ഉണ്ടായിട്ടുള്ളത്. കഥ തുടരുന്നുവിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡിനും താരം അർഹയായിരുന്നു.

ഇടയ്ക്ക് അർബുദ രോഗത്തിന് പിടിപ്പെട്ടപ്പോഴും ജീവിതത്തിലെ അതിശക്തമായി തിരിച്ചുവന്ന മംത സിനിമകളിലും മികച്ച വേഷങ്ങളിലൂടെ കൈയടി നേടി. കോമഡി നായികാ റോളുകളിൽ മംത വെല്ലുന്ന ഒരു നടി ഈ തലമുറയിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ജന ഗണ മനയാണ് മംതയുടെ അവസാനമായി പുറത്തിറങ്ങിയത്. ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായിരുന്നു. 38 വയസ്സാണ് താരത്തിനുളളത്.

ഇപ്പോഴും എങ്ങനെ ഇത്ര സുന്ദരിയായി ഇരിക്കുന്നുവെന്ന് പലരും താരത്തിനോട് ചോദിക്കാറുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങളിലെ സ്റ്റൈൽ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഇതിപ്പോൾ കൂടുതൽ ചെറുപ്പമായി വരികയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്. ഫൈസൽ ടൈറസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ക്ലാസ്സി സ്റ്റൈലിലാണ് താരം ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.