‘ഇതാണല്ലേ അപ്പോൾ അഹാനയുടെ സൗന്ദര്യ രഹസ്യം, ബെളുത്തിട്ട് പാറുമോ എന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമ മേഖലയിലെ ഒരു താരകുടുംബമാണ് നടി അഹാന കൃഷ്ണകുമാറിന്റേത്. അച്ഛൻ കൃഷ്ണകുമാർ സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോൾ മകൾ അഹാന സിനിമയിലും സോഷ്യൽ മീഡിയയിലും നിറഞ്ഞ് നിൽക്കുകയാണ്. ഇവർ രണ്ടുപേർ മാത്രമല്ല, അഹാനയുടെ അമ്മ സിന്ധുവും മൂന്ന് അനിയത്തിമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സാണ്.

പലപ്പോഴും ഇവർക്ക് പെയ്ഡ് കൊളാബും പ്രൊമോഷൻ വർക്കുകളുമെല്ലാം ലഭിക്കാറുണ്ട്. മോഡൽ ഫോട്ടോഷൂട്ടുകൾ ഉൾപ്പടെയുള്ള കാര്യങ്ങളിലൂടെ ഇവർ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നൽകുമ്പോൾ മലയാളികൾക്ക് ഇടയിൽ ഈ താരകുടുംബത്തിന് ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്. കാർബൺ ബേ എന്ന ക്രീമിന്റെ ബ്രാൻഡിന്റെ ഭാഗമായി താരം ചില ഫോട്ടോസ് ഈ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

ബ്ലാക്ക് ഫ്രൈഡേ സെയിലിന്റെ ഭാഗമായിട്ട് ചെയ്ത പ്രൊമോഷൻ പോസ്റ്റായിരുന്നു ഇത്. കറുപ്പ് നിറത്തിലെ ക്രീം മുഖത്ത് പുരട്ടി അതിന് ശേഷമുള്ള മാറ്റം കാണിച്ചുകൊണ്ടുള്ള ഫോട്ടോസായിരുന്നു. ഇതിന് താഴെ ഈ അടുത്തിടെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ചില രസകരമായ കമന്റുകൾ വന്നിട്ടുണ്ടായിരുന്നു. ബെളുത്തിട്ട് പാറുമോ എന്നാണ് അഹാനയുടെ ആരാധകരിൽ ചിലരിട്ട കമന്റ്.

അതെ സമയം കഴിഞ്ഞ മൂന്ന് വർഷത്തോളമായി അഹാന ഈ ക്രീം ഉപയോഗിക്കുന്നയാളാണ്. ഇതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട അഹാന പോസ്റ്റുകളിട്ടുമുണ്ട്. ഇത് ഉപയോഗിച്ചിട്ടുള്ള ആളുകളും നല്ലതാണെന്നുള്ള കമന്റുകളും ഇട്ടിട്ടുണ്ട്. അതെ സമയം അഹാനയുടെ ഇനി ഇറങ്ങാനുള്ള സിനിമകൾ നാൻസി റാണിയും അടിയുമാണ്. കഴിഞ്ഞ വർഷം ഇറങ്ങിയ പിടികിട്ടാപ്പുള്ളിയാണ് അഹാനയുടെ അവസാന റിലീസ് ചിത്രം.


Posted

in

by