‘സാരിയിൽ കിടിലം ഡാൻസുമായി നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി..’ – വീഡിയോ വൈറലാകുന്നു
താരങ്ങളുടെ മക്കളുട വിശേഷങ്ങൾ അറിയാനും പുത്തൻ വാർത്തകൾ അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ മക്കൾ മുതൽ സാധാരണ അഭിനേതാക്കളുടെ വരെ കുടുംബ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ നടിയാണ് ബിന്ദു പണിക്കർ.
മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ നടിമാരിൽ ഒരാളാണ് ബിന്ദു പണിക്കർ എന്ന് പറയാം. ഓർത്തിരിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളാണ് ബിന്ദു പണിക്കർ ചെയ്തിട്ടുള്ളത്. ആദ്യ ഭർത്താവിന്റെ മരണത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞാണ് നടൻ സായ് കുമാറുമായി ബിന്ദു പണിക്കർ വീണ്ടും വിവാഹിതയായത്. കല്യാണി എന്ന പേരിൽ ഒരു മകളും ആദ്യ വിവാഹബന്ധത്തിൽ താരത്തിനുണ്ട്.
അമ്മയേക്കാൾ സുന്ദരിയും ഡാൻസിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് കല്യാണി. ബിന്ദുവിനും സായി കുമാറിനും ഒപ്പം ടിക് ടോക്, റീൽസ് വീഡിയോ ചെയ്താണ് കല്യാണി സോഷ്യൽ മീഡിയയിൽ ആദ്യം ശ്രദ്ധനേടുന്നത്. പിന്നീട് ഒറ്റയ്ക്കുള്ള വീഡിയോസ് പോലും വൈറലാവാൻ തുടങ്ങി. വീഡിയോകൾ ഹിറ്റാവും തോറും കല്യാണിയ്ക്ക് ആരാധകരും കൂടി. കല്യാണി സിനിമയിൽ നായികയായി അഭിനയിക്കണമെന്ന് ആഗ്രഹമുള്ളവരാണ് ആരാധകർ.
കല്യാണിയും സുഹൃത്തും നർത്തകിയുമായ അന്ന പ്രസാദ്(സ്റ്റാർ മാജിക് ഫെയിം) ഒപ്പമുള്ള ഡാൻസ് വീഡിയോസും മിക്കപ്പോഴും വൈറലായിട്ടുണ്ട്. ഇപ്പോഴിതാ കല്യാണി സാരിയിൽ ബോളിവുഡിലെ ഹിറ്റ് ഗാനമായ ‘ചക്ക ചക്..’ പാട്ടിന് കിടിലം നൃത്തച്ചുവടുകളുമായി ഒരു റീൽസ് വീഡിയോ ചെയ്തിരിക്കുകയാണ്. ഡാൻസിലെ കല്യാണിയുടെ എനർജി വേറെ ലെവൽ എന്നാണ് ആരാധകരുടെ കമന്റുകൾ.