പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന ഒരു അത്ഭുത പ്രതിഭാസമായിട്ടാണ് നടൻ മമ്മൂട്ടിയെ മലയാളികൾ കണ്ടിരിക്കുന്നത്. മലയാളത്തിന്റെ അഭിനയ ചക്രവർത്തിയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇന്നും ആർക്കും മനസ്സിലാവാത്ത ഒരു കാര്യമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ എഴുപതാം പിറന്നാൾ ആഘോഷിച്ച മമ്മൂട്ടി പക്ഷേ ഇപ്പോൾ കണ്ടാലും ഒരു ചെറുപ്പക്കാരനെ പോലെയാണ്.
പുതിയ തലമുറയിലെ നടന്മാരെ പോലും വെല്ലുന്ന ലുക്കാണ് മമ്മൂട്ടിയ്ക്കുള്ളത്. നാല്പതും 35ഉം വയസ്സുള്ള രണ്ട് മക്കളും അവരുടെ കൊച്ചുമക്കളും അദ്ദേഹത്തിനുണ്ട്. മറ്റു നടന്മാരുടെ ആരാധകരെ അസൂയപ്പെടുത്തുന്ന രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ സുഹൃത്തുകൾക്ക് ഒപ്പമുള്ള മമ്മൂക്കയുടെ ഒരു സാധാരണ ഫോട്ടോ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.
മഹാരാജാസ് കോളേജിൽ മമ്മൂട്ടിക്ക് ഒപ്പം പഠിച്ച സുഹൃത്തുകൾക്ക് ഒപ്പമുള്ള ഒരു റീയൂണിയന്റെ ഫോട്ടോയാണ് വൈറലാവുന്നത്. അവിശ്വസനീയം, സ്റ്റാഫ് റൂമിൽ കയറി വന്ന ഒരു വിദ്യാർത്ഥിയെ പോലെയുണ്ട്, ഇതിൽ ആരുടെ മകനാണ് മമ്മൂക്ക എന്നിങ്ങനെ പല കമന്റുകളും ചിത്രങ്ങൾക്ക് താഴെ വരുന്നുണ്ട്. ഇത് എഡിറ്റ് ചെയ്ത ഫോട്ടോയാണെന്ന് ചിലർ കമന്റ് ചെയ്തപ്പോൾ അവരെ തിരുത്തി പലരും രംഗത്ത് വരികയും ചെയ്തു.
മമ്മൂട്ടിയുടെ മൂന്ന് സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഭീഷ്മപർവ്വം, പുഴു, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളാണ് ഇനി മമ്മൂട്ടിയുടെ റിലീസ് ചെയ്യാനുള്ളത്. ഇത് കൂടാതെ ഹിറ്റ് സീരിയസായ സി.ബി.ഐയുടെ അഞ്ചാമത്തെ പാർട്ടിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ഇത് കൂടാതെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിലാൽ ഉടൻ ആരംഭിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്.