‘കാമുകിക്ക് ഒപ്പമുള്ള ചിത്രവുമായി വീണ്ടും കാളിദാസ് ജയറാം, ഹൃദയം തകർന്ന് ആരാധികമാർ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിച്ച് പിന്നീട് നായകനായി മാറിയ താരപുത്രനാണ് കാളിദാസ് ജയറാം. മലയാളികളുടെ പ്രിയപ്പെട്ട നടനായ ജയറാമിന്റെ മകനായ കാളിദാസ്, 2000-ൽ അച്ഛനൊപ്പം തന്നെയാണ് ബാലതാരമായി അഭിനയിച്ച് തുടങ്ങിയത്. ജയറാമിന്റെ മകനായി കൊച്ചു കൊച്ചു സന്തോഷങ്ങളിൽ അഭിനയിച്ച കാളിദാസ് തമിഴിലൂടെയായിരുന്നു നായകനായി തുടക്കം കുറിച്ചത്. അതിന് ശേഷം മലയാളത്തിൽ നായകനായി.

രണ്ട് മാസം മുമ്പാണ് കാളിദാസ് തന്റെ കാമുകിയെ സോഷ്യൽ മീഡിയയിൽ ആരാധകരെ പരിചയപ്പെടുത്തിയത്. തരിണി കലിംഗരായർ എന്നാണ് കാമുകിയുടെ പേര്. മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന ആളാണ്‌ തരിണി. ഇരുവരും തമ്മിൽ മൂന്ന് വർഷമായി പ്രണയത്തിലാണെന്ന് ചില വാർത്തകളും ആ സമയത്ത് വന്നിരുന്നു. ഓണം സ്പെഷ്യൽ ഫോട്ടോയിലും തരിണിയും ഉണ്ടായിരുന്നു.

ജയറാമും പാർവതിയും കാളിദാസും അനിയത്തി മാളവികയും തരിണിയും ഒപ്പമുള്ള ഫോട്ടോയായിരുന്നു അന്ന് താരം പങ്കുവച്ചിരുന്നത്. അന്നേ ഒപ്പമുളളത് കാളിദാസിന്റെ കാമുകി ആണോ എന്ന് ചോദിച്ചിരുന്നെങ്കിലും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇരുവരും മുംബൈയിൽ ഒരുമിച്ച് അവധി ആഘോഷിക്കാൻ പോയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പ്രണയം വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ തരിണിക്ക് ഒപ്പമുള്ള തന്റെ പുതിയ ഫോട്ടോസ് പങ്കവച്ചിരിക്കുകയാണ്. ചിത്രത്തിന് താഴെ ആരാധികമാരുടെ കമന്റുകളുടെ മേളമാണ്. ചങ്ക് തകരുന്ന ഫോട്ടോ പങ്കുവെക്കരുതേ എന്നാണ് ആരാധികമാർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാണ് വിവാഹമെന്നും ചിലർ ചോദിക്കുന്നുണ്ട്. ക്യൂട്ട് ജോഡി എന്നാണ് ചില സിനിമ താരങ്ങൾ ഫോട്ടോയ്ക്ക് താഴെ ഇട്ടിരിക്കുന്ന കമന്റ്.

CATEGORIES
TAGS LoveTarini Kalingarayar