‘ബാഹുബലിയിലെ അവന്തികയായി നടി ജസ്നയ ജയദീഷ്, തമന്നയെ വെല്ലുന്ന ഡാൻസ്..’ – വീഡിയോ വൈറൽ
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു എസ്.എസ് രാജമൗലി സംവിധാനം ചെയ്ത പുറത്തിറങ്ങിയ ബാഹുബലി എന്ന ചിത്രം. പ്രഭാസും റാണ ദഗുബട്ടിയും അനുഷ്ക ഷെട്ടിയും തമന്നയും പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ ഇന്ത്യയിലെ ഏറ്റവും കളക്ഷൻ വാരിക്കൂട്ടിയ സിനിമകളിൽ ഒന്നായിരുന്നു. സിനിമയിൽ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു.
ബാഹുബലിയിൽ തമന്ന അവതരിപ്പിച്ചിരുന്നത് ‘അവന്തിക’ എന്ന കഥാപാത്രമായിരുന്നു. വളരെ ശക്തമായ ഒരു കഥാപാത്രത്തെയായിരുന്നു തമന്ന അവതരിപ്പിച്ചിരുന്നത്. പ്രഭാസ് അവതരിപ്പിച്ച മകൻ ബാഹുബലിയുടെ കാമുകി കൂടിയായിരുന്നു അവന്തിക. ബാഹുബലിയിലെ ‘ദിവര’ എന്ന പ്രണയ ഗാനത്തിൽ തമന്നയും പ്രഭാസും ഗംഭീര പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഗാനരംഗം കൂടിയാണ് അത്.
ഇപ്പോഴിതാ ബാഹുബലിയിലെ അവന്തികയായി ഒരു കിടിലോകിടിലം ഡാൻസുമായി എത്തിയിരിക്കുകയാണ് മലയാളികൾക്ക് സുപരിചിതയായ റീൽസ് താരവും നടിയുമായ ജസ്നയ ജയദീഷ്. സിനിമയിലെ രംഗത്തിന് സമാനമായ രീതിയിൽ തന്നെയാണ് ജസ്നയ ഡാൻസ് ചെയ്തിരിക്കുന്നത്. എബിൻ സാബുവാണ് വീഡിയോ എടുത്തിരിക്കുന്നത്. തമന്നയെ വെല്ലുന്ന പ്രകടനമാണ് ജസ്നയ കാഴ്ചവച്ചതെന്നാണ് ആരാധകരുടെ അഭിപ്രായം.
ഇൻസ്റ്റാഗ്രാം റീൽസിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ജസ്നയ ധാരാളം റീൽസുകൾ സോഷ്യൽ മീഡിയയിൽ ഒരുപാട് വൈറലായി മാറിയിട്ടുമുണ്ട്. കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട് ജസ്നയ. ഇത് കൂടാതെ മ്യൂസിക് വീഡിയോസ്, ഷോർട്ട് ഫിലിമുകൾ, വെബ് സീരീസുകളിൽ എല്ലാം അഭിനയിച്ച് നിരവധി ആരാധകരെയും ഇരുപതുകാരിയായ ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. സ്വർണ മത്സ്യങ്ങൾ, കുഞ്ഞേലദോ എന്നീ സിനിമകളിൽ ജസ്നയ അഭിനയിച്ചിട്ടുണ്ട്.