‘ഏറ്റവും മികച്ച ഫ്ലൈറ്റ് യാത്ര!! ദളപതിയ്ക്ക് ഒപ്പം ലുഡോ കളിച്ച് നടി വരലക്ഷ്മി ശരത്കുമാർ..’ – ഫോട്ടോസ് വൈറൽ

നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാറിന്റെ മകളാണ് നടി വരലക്ഷ്മി. അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ വരലക്ഷ്മി സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു. വിഘ്‌നേശ് ശിവൻ ആദ്യമായി സംവിധാനം ചെയ്ത പോടീ പോടാ എന്ന സിനിമയിലാണ് വരലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്. കസബ എന്ന സിനിമയിലൂടെ വില്ലത്തിയായി അഭിനയിച്ച് മലയാളത്തിൽ തുടക്കം കുറിച്ചിരുന്നു വരലക്ഷ്മി.

35 ഓളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട് വരലക്ഷ്മി. താരം അഭിനയിക്കുന്ന നിരവധി സിനിമകൾ ഷൂട്ടിംഗ് നടക്കുന്നതും ഇറങ്ങാനായി ഇരിക്കുന്നതുമുണ്ട്. ഈ കഴിഞ്ഞ ദിവസം വരലക്ഷ്മി തന്റെ ശരീരഭാരം കുറച്ചതിന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ടായിരുന്നു. വരലക്ഷ്മിയുടെ മേക്കോവർ കണ്ട് അക്ഷരാർത്ഥത്തിൽ മലയാളികൾ ഉൾപ്പടെയുള്ള തെന്നിന്ത്യൻ ആരാധകർ ഞെട്ടി പോയി.

ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചിട്ടില്ലെന്നാണ് പലരും അഭിപ്രായം പങ്കുവച്ചിട്ടുണ്ടായിരുന്നത്. അതെ സമയം വരലക്ഷ്മി പങ്കുവച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ദളപതി വിജയുടെ ആരാധകർ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. വരലക്ഷ്മി ഹൈദരാബാദിലേക്ക് ഫ്ലൈറ്റിൽ പോകുമ്പോൾ ഒപ്പം തൊട്ടടുത്ത സീറ്റിൽ തന്നെ വിജയും ഉണ്ടായിരുന്നു. വിജയുടെ കടുത്ത ആരാധികയായ വരലക്ഷ്മി ആ സന്തോഷം ആരാധകരുമായി പങ്കുവച്ചു.

“ഹൈദരാബാദിലേക്ക് ഇത്രയും നല്ല ഫ്ലൈറ്റ് ഉണ്ടായിട്ടില്ല.. ഹാഹാ എന്റെ തൊട്ടടുത്ത് എന്റെ പ്രിയപ്പെട്ട ദളപതി.. എന്തൊരു ദിവസം.. നന്ദി ജഗദീഷ് വളരെ രസകരമാണ്.. ലുഡോ.. ചിരി.. ചിറ്റ് ചാറ്റ്.. തികഞ്ഞ ഫ്ലൈറ്റ്.. വളരെ നല്ല ദിവസം..”, വരലക്ഷ്മി വിജയ്ക്ക് ഒപ്പമുള്ള സെൽഫി ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിശു എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോൾ വിജയ്.


Posted

in

by