‘അതീവ ഗ്ലാമറസ് ലുക്കിൽ സ്റ്റാർ മാജിക്കിന്റെ സ്വന്തം ജസീല പർവീൺ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘അതീവ ഗ്ലാമറസ് ലുക്കിൽ സ്റ്റാർ മാജിക്കിന്റെ സ്വന്തം ജസീല പർവീൺ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാളം ടെലിവിഷൻ രംഗത്ത് ഒരു യുവതിയുവാക്കൾക്ക് പ്രിയങ്കരമായ ഒരു കോമഡി ഗെയിം ഷോയാണ് ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക്. മലയാളം ടെലിവിഷൻ രംഗത്തെ ഒരുപിടി സീരിയൽ താരങ്ങളും കോമഡി താരങ്ങളും മാറ്റുരക്കുന്ന വേദിയിൽ ചിരിയുടെ മാലപ്പടക്കം തന്നെ സംഭവിക്കാറുണ്ട് പലപ്പോഴും. അതിൽ പങ്കെടുക്കുന്നവർ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ്‌ പേജുകളുമുണ്ട്.

കന്നഡ ദൃശ്യമാധ്യമത്തിൽ നിന്നും മലയാളം സിനിമ സീരിയൽ രംഗത്തേക്ക് ചുവടെടുത്ത് വെച്ച യുവനടി ജസീല പർവീണും സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളാണ്. മലയാളം കുറച്ച് മാത്രം സംസാരിക്കാൻ അറിയാവുന്ന ജസീല ഗെയുമുകളിൽ ഗംഭീരപ്രകടനമാണ്‌ കാഴ്ചവെക്കുന്നത്. മറ്റുള്ള നടിമാരെ പോലെയല്ല ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന ഒരാളുകൂടിയാണ് ജസീല.

സൂര്യ ടിവിയിലെ തേനും വയമ്പും എന്ന സീരിയലിലൂടെ ആയിരുന്നു ജസീലയുടെ കടന്നു വരവ്. സീത എന്ന സീരിയലിൽ ഒരു നെഗറ്റീവ് കഥാപാത്രം അവതരിപ്പിച്ചിരുന്നു ജസീല. സ്റ്റാർ മാജിക്കിൽ പങ്കെടുക്കുന്നതിനോടൊപ്പം തന്നെ സീ കേരളത്തിലെ സുമംഗലി ഭവ എന്ന സീരിയയിലും ജസീല അഭിനയിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ജസീല ഈ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. കടവന്ത്രയിലെ ഫിറ്റ്നസ് സെന്ററിൽ ഫിറ്റ്നസ് ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുകയാണ് ജസീല. ഒരു രക്ഷയുമില്ലാത്ത ലുക്കാണെന്നാണ് ആരാധകർ ചിത്രങ്ങളുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ടമാർ പടാർ(സ്റ്റാർ മാജിക്കിന്റെ ആദ്യ സീസൺ) എന്ന പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. ടെലിവിഷൻ പരിപാടിയിലും സീരിയലിലും മാത്രമല്ല വെബ് സീരീസുകളിലും ജസീല അഭിനയിച്ചിട്ടുണ്ട്. യൂട്യൂബിൽ തരംഗമായ പ്രീമിയർ പദ്മിനിയുടെ വെബ് സീരിസിലെ ആദ്യ എപ്പിസോഡിൽ തന്നെ ജസീല അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS