‘ചർമം കണ്ടാൽ പ്രായം തോന്നില്ല, യമണ്ടൻ പ്രേമകഥയിലെ ദുൽഖറിന്റെ അമ്മ..’ – നടി വിജി രതീഷിന്റെ ഫോട്ടോസ് വൈറൽ

‘ചർമം കണ്ടാൽ പ്രായം തോന്നില്ല, യമണ്ടൻ പ്രേമകഥയിലെ ദുൽഖറിന്റെ അമ്മ..’ – നടി വിജി രതീഷിന്റെ ഫോട്ടോസ് വൈറൽ

ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലൂടെ മലയാളിളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് വിജി രതീഷ്. എന്നാൽ സിനിമ ഇറങ്ങിയ ശേഷം ദുൽഖറിന്റെ അമ്മയായി അഭിനയിച്ച വിജിയുടെ ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ ശരിക്കും കണ്ണുതള്ളി. ‘ഇവർ തന്നെ ആയിരുന്നോ അത്, ഇത്ര ചെറുപ്പമായിരുന്നോ, എത്ര വയസ്സുണ്ടാകും എന്നിങ്ങനെ സംശയങ്ങൾ ഒരുപാട് പേർക്ക് തോന്നി.

വർഷങ്ങളായി ദുബായിൽ താമസമാക്കിയ വിജി സിനിമയിലേക്ക് എത്തിയ കാര്യങ്ങൾ മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രാജ്യാന്തരമായി സങ്കടിപ്പിച്ച ഒരു ബ്യൂട്ടി കോണ്ടസ്റ്റിൽ പങ്കെടുക്കാൻ വിജി കൊച്ചിയിൽ വന്നിരുന്നു. അന്ന് തന്നെക്കാൾ പകുതി പ്രായമുള്ള പെൺകുട്ടികളെ പിന്നിലാക്കി വിജി മിസിസ് ഗ്ലോബൽ പട്ടം സ്വന്തമാക്കിയിരുന്നു.

അതിന് ശേഷം വിജിയെ തേടി സിനിമകളിൽ നിന്ന് ഓഫറുകൾ വന്നിരുന്നു. ആദ്യ സിനിമ ഇന്ദ്രപ്രസ്ഥം എന്ന സൂപ്പർഹിറ്റ് സിനിമ സംവിധാനം ചെയ്ത ഹരിദാസിന്റെ സിനിമയായിരുന്നു. എന്നാൽ വളരെ കുറച്ച് തീയേറ്ററുകളിൽ മാത്രമേ ആ സിനിമ ഇറങ്ങിയിരുന്നോള്ളു. പിന്നീട് യമണ്ടൻ പ്രേമകഥയുടെ ഓഡിഷനിൽ പങ്കെടുത്തിരുന്നു.

ടീ ഷർട്ടും ജീൻസും ധരിച്ച് ഓഡിഷനിൽ എത്തിയ വിജിയെ ദുൽഖറിന്റെ അമ്മയുടെ കഥാപാത്രത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് താരം അഭിനയിച്ചിട്ടുള്ളത്. 20 വയസ്സുള്ള ഗർഭിണിയായും അതുപോലെ 50 വയസ്സുള്ള അമ്മയായുമാണ് വിജി അഭിനയിച്ചിട്ടുള്ളത്. വിജിയുടെ ചിത്രങ്ങൾ കണ്ടാൽ പ്രായം തോന്നില്ലായെങ്കിലും താരം വിവാഹിതയായാണ്.

അതും രണ്ട് വലിയ കുട്ടികളുടെ അമ്മയുമാണ് വിജി രതീഷ്. ദുബായിയിൽ ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജറായി ജോലി ചെയ്യുകയാണ്. വിജിയുടെ ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ശ്രദ്ധനേടാറുണ്ട്. ഒരു യമണ്ടൻ പ്രേമകഥയ്ക്ക് ശേഷം ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഉറിയടി എന്ന സിനിമയിലും വിജി അഭിനയിച്ചിട്ടുണ്ട്.

CATEGORIES
TAGS