‘മമ്മൂട്ടിയുടെ വൈറ്റിലെ നായികയല്ലേ ഇത്!! ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് നടി ഹുമ ഖുറേഷി..’ – ഫോട്ടോസ് കാണാം

തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും പ്രേക്ഷകർ പുതുമുഖ ഉളവാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു വൈറ്റ്. മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രങ്ങളിൽ ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായികയായി തിളങ്ങിയത്. ഹുമയെ അങ്ങനെ മലയാളത്തിലും സുപരിചിതയാക്കി മാറ്റിയ ചിത്രമായിരുന്നു ഇത്. ഗാംഗ്സ് ഓഫ് വാസസെയ്പൂർ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഹുമ അഭിനയത്തിലേക്ക് എത്തുന്നത്.

അതിന്റെ രണ്ട് പാർട്ടിലും നായികയായി തിളങ്ങിയ ഹുമ മോഡലിംഗ്‌ രംഗത്ത് സജീവമായി നിൽക്കുന്ന സമയത്താണ് ഇതിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. അങ്ങനെ പതിയെ പതിയെ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. 2016-ൽ മലയാളത്തിൽ ആദ്യമായി അഭിനയിച്ച ഹുമ 2018-ൽ തമിഴിലും തുടക്കം കുറിച്ചു. അതും രജനികാന്ത് ചിത്രത്തിലൂടെയാണ് അവിടെ തുടങ്ങിയത്.

രജനികാന്തിന്റെ കാലയിൽ സറീന എന്ന റോളിലാണ് ഹുമ അഭിനയിച്ചത്. അജിത്തിന് ഒപ്പമുള്ള വല്ലിമൈയാണ് ഹുമയുടെ അവസാനമായി ഇറങ്ങിയ ചിത്രം. മറാത്തി, ഇംഗ്ലീഷ് ഭാഷകളിലും ഹുമ അഭിനയിച്ചിട്ടുണ്ട്. മഹാറാണി, മിഥ്യ, ലൈല തുടങ്ങിയ ഹിന്ദി വെബ് സീരീസുകളിലും ഭാഗമായിരുന്നു ഹുമ. ഇൻസ്റ്റാഗ്രാമിൽ ഒരു ഗ്ലാമറസ് താരമായിട്ടാണ് ഹുമയെ ആരാധകർ കണക്കാക്കുന്നത്.

കറുപ്പ് നിറത്തിലെ മിനി സ്കർട്ടും ടോപ്പും ധരിച്ചുള്ള ഹുമയുടെ പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയത് ഇപ്പോൾ. 36 വയസ്സ് കണ്ടാൽ പറയുകയില്ലെന്ന് ആരാധകരും അഭിപ്രായം പങ്കുവച്ചു. ഡബിൾ എക്സ്.എൽ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചെയ്ത ഷൂട്ടിലെ ചിത്രങ്ങളാണ് ഇവ. സനം ററ്റാൻസിയുടെ സ്റ്റൈലിങ്ങിൽ സൂപ്പർ ഡൗണിന്റെ ഔട്ട്ഫിറ്റാണ് ഹുമ ഇട്ടിരിക്കുന്നത്. ദേവ് പുർബിയയാണ് ഫോട്ടോസ് എടുത്തത്.

CATEGORIES
TAGS