‘അമ്പോ!! ഒരു രാജകുമാരിയെ പോലെ, കറുപ്പ് ഗൗണിൽ പൊളി ലുക്കിൽ അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ചുകൊണ്ട് പിന്നീട് തമിഴ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച സുന്ദരിയായി അനിഖ സുരേന്ദ്രൻ. ജയറാം നായകനായി എത്തിയ സത്യൻ അന്തിക്കാട് ചിത്രമായ കഥ തുടരുന്നുവിലൂടെ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അനിഖ തന്റെ കരിയർ ആരംഭിച്ചത്. അതിന് ശേഷം ചെറുതും വലുതുമായ ധാരാളം ബാലതാര വേഷങ്ങളാണ് അനിഖ ചെയ്തത്.

2015-ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താലിലൂടെ തമിഴിലും അരങ്ങേറി അനിഖ. അതും സൂപ്പർസ്റ്റാർ അജിത്തിന്റെ മകളുടെ റോളിലാണ് അനിഖ അതിൽ അഭിനയിച്ചത്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെയും അനിഖയ്ക്ക് ലഭിച്ചിരുന്നു. അജിത്തിന്റെ മകളായി തന്നെ വിശ്വാസം എന്ന ചിത്രത്തിലും അനിഖ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതും അവിടെ സൂപ്പർഹിറ്റായി മാറിയിരുന്നു.

മാമാനിതൻ ആയിരുന്നു അനിഖയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇനി മലയാളത്തിൽ ലവ്‌ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയാണ് വരാനുള്ളത്. ഇത് കൂടാതെ ഓ മൈ ഡാർലിംഗ് എന്ന മലയാള സിനിമയും അന്നൗൺസ് ചെയ്തിട്ടുണ്ടായിരുന്നു. അതിൽ പ്രധാന വേഷത്തിലാണ് അനിഖ അഭിനയിക്കുന്നത്. ബാലതാരമായി തിളങ്ങിയിരുന്നത് കൊണ്ട് തന്നെ നായികയായും പ്രേക്ഷകർ ഉറ്റുനോക്കുന്ന താരമാണ് അനിഖ.

അതെ സമയം അനിഖ സോഷ്യൽ മീഡിയയിൽ ധാരാളം ഗ്ലാമറസ്, സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ കറുപ്പ് ഗൗണിൽ അനിഖ ചെയ്ത പുതിയ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഷാഫി ഷക്കീർ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനുഷ റെജിയുടെ എ.ആർ സിഗ്നേച്ചറിന്റെ മനോഹരമായ ഗൗണാണ് അനിഖ ധരിച്ചിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തത്.